ഷാള്‍ ബൈക്കില്‍ കുരുങ്ങി തലയിടിച്ച് വീണ വീട്ടമ്മ മരിച്ചു 

തിരുവനന്തപുരം: ശ്രീകാര്യത്ത് ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവേ ഷാള്‍ ബൈക്കില്‍ കുരുങ്ങി വീട്ടമ്മ മരിച്ചു. ശ്രീകാര്യം എന്‍ജിനീറിങ് കോളേജിനു സമീപം ചിറവിള ആയില്യ ഭവനില്‍ ഷീജാകുമാരി (46)ആണ്‌ മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് എട്ടരയോടെ നന്നാട്ടുകാവിനും പോത്തന്‍കോടിനും ഇടയിലാണ് അപകടം നടന്നത്. ഷീജാ കുമാരിയുടെ കുടുംബവീടായ നന്നാട്ടുകാവ് തിട്ടയത്ത്കോണത്ത് ബന്ധുവിന്റെ കുഞ്ഞിന്റെ ജന്മദിന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്ബോഴാണ് അപകടം നടന്നത്.കഴുത്തില്‍ ചുറ്റിയിരുന്ന ഷാളിന്റെ ഒരറ്റം ബൈക്കിന്റെ പിന്നിലെ വീലില്‍ കുരുങ്ങി റോഡിലേക്ക് തലയിടിച്ചു വീഴുകയായിരുന്നു.

 

 

 

ഷീജയുടെ മക്കളായ അമൃതയും അമലയും മറ്റൊരു സ്കൂട്ടറില്‍ തൊട്ടുപിന്നാലെ തന്നെ വരുന്നുണ്ടായിരുന്നു. ഷീജയെ ഉടനെതന്നെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version