‘എടാ സുരേഷ്ഗോപിയേ..’; സിനിമാ സ്റ്റൈലിൽ പാഞ്ഞടുത്ത് താരത്തിന്റെ മറുപടി

കൊച്ചി: തൃക്കാക്കരയിൽ ബിജെപിയുടെ പ്രചാരണത്തിനെത്തിയ സുരേഷ് ഗോപിയെ അവഹേളിച്ചവരെ വേദിയിൽ തന്നെ സിനിമാ സ്റ്റൈലിൽ നേരിട്ടു താരം. എ.എൻ.രാധാകൃഷ്ണന്റെ പ്രചാരണവുമായി ബന്ധപ്പെട്ടാണു ശനിയാഴ്ച അദ്ദേഹം െകാച്ചിയിൽ എത്തിയത്.

ഒട്ടേറെ യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തു സംസാരിച്ചു. ഇക്കൂട്ടത്തിലെ ഒരുവേദിയിൽ പ്രസംഗിക്കാൻ എത്തിയപ്പോഴാണ് എതിർപാർട്ടിയിലെ ചിലർ പ്രസംഗം തടസ്സപ്പെടുത്തി ബഹളം വച്ചത്. ‘എടാ സുരേഷ് ഗോപിയെ..’ എന്ന വിളിയോടെയാണു തുടക്കം. ഇതു തുടർന്നതോടെ, പോടാ.. എന്ന് പറഞ്ഞ് സിനിമാസ്റ്റൈലിൽ സുരേഷ് ഗോപി പാഞ്ഞുചെന്നു. ഇതോടെ പ്രശ്നക്കാർ സ്ഥലംവിട്ടു.

‘അത് ആരാണെന്നു മനസിലായി കാണുമല്ലോ അല്ലേ. അത്രയുള്ളൂ അസുഖം. അതൊരു അസുഖമാണ്. മുഖ്യമന്ത്രി ചികിൽസിച്ചാ മതി. ഇതാണ് ഈ നാടിന്റെ കുഴപ്പം. അസഹിഷ്ണുത. മറ്റുള്ളവരുടെ പുറത്ത് അടിച്ചേൽപ്പിക്കാനുള്ള ശ്രമം. ആർക്കാണ് അസഹിഷ്ണുത എന്നു മനസിലായല്ലോ അല്ലേ..’ വേദിയിൽ തിരിച്ചെത്തി സുരേഷ് ഗോപി പറഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version