ചി​ന്ത​ൻ ശി​ബി​രം പ​രാ​ജ​യ​പെ​ട്ടു​വെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ൻ പ്ര​ശാ​ന്ത് കി​ഷോ​ർ

കാ​ര്യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ന്ന​തി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ചി​ന്ത​ൻ ശി​ബി​രം പ​രാ​ജ​യ​പെ​ട്ടു​വെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ൻ പ്ര​ശാ​ന്ത് കി​ഷോ​ർ. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ​യും ഗു​ജ​റാ​ത്തി​ലെ​യും വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യം നേ​രി​ടു​ന്ന​തു​വ​രെ കോ​ണ്‍​ഗ്ര​സി​ന് കു​റ​ച്ചു​കൂ​ടി സ​മ​യം നീ​ട്ടി​കി​ട്ടി​യെ​ന്ന് മാ​ത്ര​മാ​ണ് ചി​ന്ത​ൻ ശി​ബി​ര​ത്തി​ന്‍റെ പ്ര​യോ​ജ​നം എ​ന്നാ​യി​രു​ന്നു പ്ര​ശാ​ന്തി​ന്‍റെ ട്വീ​റ്റ്.

 

കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ ചേ​രു​ന്ന​തി​നു​ള്ള ക്ഷ​ണം പ്ര​ശാ​ന്ത് കി​ഷോ​ർ നി​ര​സി​ച്ച​തി​ന് തൊ​ട്ടു പി​ന്നാ​ലെ​യാ​യി​രി​ന്നു രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​രി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ചി​ന്ത​ൻ ശി​ബി​രം. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നും കോ​ണ്‍​ഗ്ര​സി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി വേ​ണ്ട മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നു​മാ​യി​രു​ന്നു ചി​ന്ത​ൻ ശി​ബി​രം സം​ഘ​ടി​പ്പി​ച്ച​ത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version