KeralaNEWS

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സുഹൃത്ത് ശരത് അറസ്റ്റിൽ

തെളിവുകൾ നശിപ്പിച്ച കുറ്റത്തിനാണ് ശരത്തിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ ദിലീപിന്‍റെ വീട്ടിലെത്തിച്ചത് ശരത്താണ്. അറസ്റ്റ് ചെയ്ത ശരത്തിനെ ആലുവ പോലീസ് ക്ലബ്ബിൽ എത്തിച്ചു. ശബ്ദ സാംപിൾ പരിശോധിച്ചാണ് ശരത്താണ് ഗൂഢാലോചനയിൽ പങ്കാളിയായിരുന്നുവെന്ന് കണ്ടെത്തിയത്.

സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നതിനു പിന്നാലെയാണ് ഇയാൾക്കെതിരേ അന്വേഷണം തുടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലും ശരത്ത് പ്രതിയാണ്.

Back to top button
error: