തൃക്കാക്കരയിലെ ഇടതുപക്ഷ കൺവൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കെ.വി. തോമസ്

തൃക്കാക്കരയിലെ ഇടതുപക്ഷ കൺവൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി കോൺഗ്രസ് നേതാവ് കെ.വി. തോമസ്. കേരളത്തിന്‍റെ വികസനത്തിന് അതിവേഗ പദ്ധതികൾ ആവശ്യമാണ്. ഇത്തരം പദ്ധതികൾ വരുമ്പോൾ പ്രതിസന്ധികൾ സാധാരണയാണ്. പ്രതിസന്ധി മറികടക്കാൻ കരുത്തുള്ളവർക്ക് കഴിയും. ആ കരുത്ത് പിണറായിക്കുണ്ടെന്നും തോമസ് പറഞ്ഞു.

ഇന്ത്യ നയിക്കാൻ കഴിവുള്ള വ്യക്തിയാണ് പിണറായി വിജയനെന്നും തോമസ് പുകഴ്ത്തി. ഇതിനിടെ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തോമസ് പരിഹസിക്കുകയും ചെയ്തു. ഉമ്മൻചാണ്ടി വൈറ്റിലയിലും കുണ്ടന്നൂരും കല്ലിട്ടു. എന്നാൽ പിണറായി അവിടെ മേൽപ്പാലം പണിതെന്നും തോമസ് പറഞ്ഞു.

തൃക്കാക്കരയിൽ ഇടതുമുന്നണി നിയോജകമണ്ഡലം കൺവൻഷൻ വേദിയിലാണ് കെ. വി. തോമസ് ജോസഫിനുവേണ്ടി വോട്ട് അഭ്യർഥിക്കാനെത്തിയത്. മുഖ്യമന്ത്രി കൺവൻഷനിൽ പ്രസംഗിക്കുന്നതിനിടെയാണ് തോമസ് വേദിയിലേക്ക് എത്തിയത്. മുഖ്യമന്ത്രി തോമസിനെ സ്വാഗതം ചെയ്യുകയും ഇടത് കൺവീനർ ഇ.പി. ജയരാജൻ ഷാൾ അണിയിച്ച് അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version