തപാൽ വകുപ്പിൽ 38,926 ഒഴിവുകൾ

പാല്‍ വകുപ്പിന് കീഴിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 38,926 ഒഴിവുകളാണുള്ളത്.താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് indiapostgdsonline.gov.in സന്ദര്‍ശിച്ച്‌ അപേക്ഷിക്കാം.2022 ജൂണ്‍ 5-ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി.

അംഗീകൃത ബോര്‍ഡില്‍ നിന്ന് പത്താം ക്ലാസോ അല്ലെങ്കില്‍ തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കണം. പ്രായം 18 വയസ്സിനും 40 വയസ്സിനും ഇടയില്‍ ആയിരിക്കണം.

 

 

മെയ് 2 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച്‌ തുടങ്ങിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ 100 രൂപ അപേക്ഷാ ഫീസ് അടച്ച്‌ രജിസ്റ്റര്‍ ചെയ്യണം. 2022 ജൂണ്‍ 5 വരെ indiapostgdsonline.gov.in എന്ന ഔദ്യോഗിക സൈറ്റ് സന്ദര്‍ശിച്ച്‌ അപേക്ഷ സമര്‍പ്പിക്കാം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version