കേരളത്തില്‍ ബി ജെ പിക്ക് 71 സീറ്റെന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നം അടുത്ത് തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തില്‍ ബി ജെ പിക്ക് 71 സീറ്റെന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നം അടുത്ത് തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടുകയെന്നതാണ് സ്വാധീനം വര്‍ദ്ധിപ്പിക്കാനും പ്രധാന കക്ഷിയാകാനുമുള്ള ഏറ്റവും മികച്ച വഴിയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഞങ്ങളുടെ വിജയം കാണിക്കുന്നത് സമയമാകുമ്ബോള്‍ മലയാളികളുടെ പ്രിയപ്പെട്ട പാര്‍ട്ടിയായി ബി ജെ പി മാറുമെന്നാണ്.ബി ജെ പി സംസ്ഥാന ഘടമെന്ന നിലയില്‍ വളരെ ശക്തമാണ്.കേരളത്തില്‍ ബി ജെ പിക്ക് 71 സീറ്റെന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നം അടുത്ത് തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ബി ജെ പി കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണയോടെ കേരളത്തിൽ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപവത്കരിക്കാൻ നീക്കം നടക്കുന്നതിനിടയിലാണ് സുരേന്ദ്രന്റെ ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version