മകനെ കസ്റ്റഡിയിൽ നിന്നും വിട്ടുകൊടുക്കാൻ അമ്മയെ കൊണ്ട് ശരീരം മസാജ് ചെയ്യിപ്പിച്ചു; എസ്ഐയുടെ തൊപ്പി തെറിച്ചു

പട്‌ന:മകനെ കസ്റ്റഡിയിൽ നിന്നും വിട്ടുകൊടുക്കാൻ സ്റ്റേഷനിലെത്തിയ സ്ത്രീയെ കൊണ്ട് നിര്‍ബന്ധിച്ച്‌ ശരീരം മസാജ് ചെയ്യിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെ ഉദ്യോഗസ്ഥന് എതിരെ നടപടി.നൗഹട്ട ബ്ലോക്കിന് കീഴിലുള്ള ദര്‍ഹാര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം.

പോലീസ് സ്‌റ്റേഷനില്‍ അര്‍ധനഗ്നനായി ഇരുന്ന ശശിഭൂഷണ് ഒരു സ്ത്രീ മസാജ് ചെയ്ത് നല്‍കുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. മകനെ പോലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ അമ്മയെ കൊണ്ടാണ് പോലീസ് ശരീരം മസാജ് ചെയ്യിപ്പിക്കുന്നത്. മകനെ മോചിപ്പിക്കണമെങ്കില്‍ ശരീരം മസാജ് ചെയ്ത് നല്‍കണമെന്ന് എസ്ഐ ആവശ്യപ്പെടുകയായിരുന്നു.ശശിഭൂഷണ്‍ സിന്‍ഹ എന്ന ഉദ്യോഗസ്ഥനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version