നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് കേസ്

കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് കേസ് എടുത്തു. കോഴിക്കോട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്.

സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.എറണാകുളത്തെ ഫ്ലാറ്റില്‍ വച്ചായിരുന്നു പീഡനത്തിന് ഇരയാക്കിയതെന്നും യുവതിയുടെ പരാതിയില്‍ ഉണ്ട്.

 

ഈ മാസം 22നാണ് യുവതി എറണാകുളം സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version