കൊലക്കേസ് പ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകനെ ഒളിവില്‍ താമസിപ്പിച്ച സംഭവം; അധ്യാപികയായ രേഷ്മയെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

കണ്ണൂര്‍: കൊലക്കേസ് പ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകനെ ഒളിവില്‍ താമസിപ്പിച്ച പുന്നോല്‍ അമൃതവിദ്യാലയത്തിലെ അദ്ധ്യാപികയായ രേഷ്മയെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.അദ്ധ്യാപികയ്‌ക്കെതിരെ കൂടുതല്‍ നടപടികളുണ്ടായേക്കും. അതേസമയം ഇംഗ്ലീഷ് അദ്ധ്യാപികയായ രേഷ്മ രാജി സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതിയായ നിജില്‍ദാസിനെ രേഷ്മയുടെ  ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്.യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. പ്രതിക്ക് വീട് നല്‍കിയ രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version