തണുത്തവെള്ളമാണോ ചൂട് വെള്ളമാണോ നല്ലത്?

തണുത്തവെള്ളം കുടിക്കുന്നതിന്റെ ദോഷങ്ങൾ
  • കൂടുതല്‍ തണുത്ത വെള്ളം കുടിക്കുന്നത് ഹൃദയമിടിപ്പ് കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ജലത്തിന്റെ താഴ്ന്ന ഊഷ്മാവ് വാഗസ് നാഡിയെ നേരിട്ട് ബാധിക്കുന്നതിനാല്‍ ഇത് ശരീരത്തിന്റെ പല ഭാഗങ്ങളെയും, പ്രത്യേകിച്ച്‌ ഹൃദയത്തെ ബാധിക്കും. ഇത് ഹൃദയമിടിപ്പ് കുറയുന്നതിനും മറ്റ് അനുബന്ധ പ്രശ്നങ്ങള്‍ക്കും കാരണമാകും.

 

  • തണുത്ത വെള്ളം കുടിക്കുന്നത് ശ്വസനവ്യവസ്ഥയില്‍ മ്യൂക്കസ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് ഒരു വ്യക്തിയുടെ ശരീരത്തില്‍ വിവിധ അണുബാധകള്‍ക്ക് ഇടയാക്കും.

 

  • അമിതമായി തണുത്ത വെള്ളമോ ഐസ് വെള്ളമോ കുടിക്കുന്നത് ചിലപ്പോള്‍ മസ്തിഷ്കം മരവിക്കാന്‍ കാരണമാകും. തണുത്ത വെള്ളം നമ്മുടെ നട്ടെല്ലിന്റെ പല സെന്‍സിറ്റീവ് നാഡികളെയും സ്വാധീനിക്കും. ഇത് തലച്ചോറിനെയും ബാധിക്കുന്നു. തലച്ചോറിന്റെ മരവിപ്പ്, തലവേദന തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. കൂടാതെ, സൈനസൈറ്റിസ് ഉള്ള ആളുകളില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകും
ചൂടുവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ അറിയാമോ?
തിളപ്പിച്ചാറിയ വെള്ളം കുടിക്കണമെന്നത് പണ്ടുതൊട്ടെയുള്ള പല്ലവിയാണ്.വെള്ളത്തിൽക്കൂടി രോഗാണുക്കൾ ഉള്ളിൽ കടക്കുന്നത് തടയാനാണ് ഇങ്ങനെ പറയുന്നത്.തുറന്ന കിണറുകളിൽ വവ്വാൽ ഉൾപ്പടെയുള്ളവയുടെ കാഷ്ഠം വീഴാൻ സാധ്യതയേറെയാണ്.പൈപ്പുകളിൽ കൂടി എത്തുന്നത് സമീപത്തെ പുഴയിലെയോ തോട്ടിലെയോ വെള്ളവുമാകും.എത്ര ക്ലോറിൻ ഇട്ടാലും തീരാത്തത്ര ബാക്ടീരിയകൾ അതിലുണ്ടാവും.എന്നാൽ ചൂടുവെള്ളം കുടിക്കണമെന്ന് പറയുന്നത് ഇതുകൊണ്ട് മാത്രമല്ല കേട്ടോ.
ഭക്ഷണം കഴിച്ച ശേഷം ഒരു ഗ്ലാസ് ചൂടുവെളളം കുടിക്കുന്നത് ആരോഗ്യകരമായ ശീലമാണ്.ഇതു മാത്രമല്ല, ചൂടുവെള്ളത്തിന് ആരോഗ്യവശങ്ങള്‍ വേറെയും ധാരാളമുണ്ട്.രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും ശ്വസനം സുഗമമാക്കാനും ചൂടുവെള്ളം നല്ലതാണ്.ചൂടുവെള്ളം കുടിക്കുമ്പോള്‍ ശരീരോഷ്മാവ് കൂടുകയും വിയര്‍ക്കുകയും ചെയ്യും. ശരീരത്തെ തണുപ്പിക്കാന്‍ മാത്രമല്ലാ, ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളുന്നതിനും വിയര്‍ക്കുന്നത് നല്ലതാണ്. ഇതോടെ രക്തം ശുദ്ധിയാവുകയും ചെയ്യും.
നാഡീവ്യവസ്ഥയെ ശുദ്ധീകരിക്കാനും ശരീരവും മനസും ഉന്മേഷത്തോടെയിരിക്കാനും ചൂടുവെളളം നല്ലതാണ്. തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയ്ക്കുള്ള നല്ലൊരു മരുന്നാണ് ചൂടുവെളളം കുടിക്കുന്നത്. രാവിലെ വെറുംവയറ്റില്‍ ഇളം ചൂടുള്ള വെള്ളം കുടിയ്ക്കുന്നത് ആന്തരികാവയവങ്ങളെ ശുദ്ധീകരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്. ഉറക്കം കാരണം ശരീരത്തിന് വരുന്ന ജലനഷ്ടം പരിഹരിക്കപ്പെടുകയും ചെയ്യും.
മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാനും ഇത് വളരെ നല്ലതാണ്.ചൂടുവെളളത്തില്‍ തേനും നാരങ്ങാനീരും ചേര്‍ത്ത് കുടിക്കുന്നത് എപ്പോഴും നല്ലതാണ്.ശരീരത്തിൽ ഊർജ്ജവും ഉന്മേഷവും നിലനിർത്താൻ ഇത് സഹായിക്കും.ഒപ്പം വണ്ണവും പൊണ്ണത്തടിയും കുടവയറും വരുമെന്ന് പേടിക്കുകയും വേണ്ട.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version