കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവതി അറസ്റ്റിൽ

ങ്കമാലി: കരയാംപറമ്ബ് ഫ്ലാറ്റിലെ പാര്‍ക്കിംഗ് ഏരിയായില്‍ കാറില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്ത കേസില്‍ ഒരു യുവതി അറസ്റ്റില്‍.കുട്ടനാട് എടത്വാ പുളിന്തറയില്‍ വീട്ടില്‍ സീമ ചാക്കോ (സോണി 40) യെയാണ് ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കൊടുവള്ളി സ്വദേശി മുഹമ്മദ് സാഹിറിന്റെ കാറില്‍ നിന്നാണ് പതിനൊന്നര കിലോ കഞ്ചാവും ഒന്നര കിലോയോളം ഹാഷിഷ് ഓയിലും പിടികൂടിയത്.ഇയാള്‍ ഉള്‍പ്പെടെ എട്ടു പേർ നേരത്തെ അറസ്റ്റിലായിരുന്നു. സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് സീമ.
വിവിധ ഭാഷകള്‍ സംസാരിക്കാനറിയാവുന്ന ഇവര്‍ കഞ്ചാവ് വാങ്ങാന്‍ പലവട്ടം മറ്റൊരു പ്രതിയായ ജബാറുമൊത്ത് ആന്ധ്രയില്‍ പോയിട്ടുണ്ട്. നെടുമ്ബാശേരി കേന്ദ്രീകരിച്ചായിരുന്നു സീമയുടെ പ്രവര്‍ത്തനം.അടുത്ത കാലത്ത് മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് റൂറല്‍ ജില്ലയില്‍ പിടിയിലാകുന്ന മൂന്നാമത്തെ വനിതയാണ് സീമ.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version