മാഹാരാഷ്‌ട്രയിലെ വിവിധ ഗ്രാമങ്ങളില്‍  ആകാശത്ത് നിന്ന് പതിച്ചതെന്ന് സംശയിക്കുന്ന അജ്ഞാത വസ്‌തുക്കള്‍ കണ്ടെത്തി

നാഗ്‌പൂര്‍: മാഹാരാഷ്‌ട്രയിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നായി ആകാശത്ത് നിന്ന് പതിച്ചതെന്ന് സംശയിക്കുന്ന അജ്ഞാത വസ്‌തുക്കള്‍ കണ്ടെത്തി. ചന്ദ്രപൂര്‍ ജില്ലയിലെ സിന്ദേവഹി തഹസിലിലെ ലാഡ്‌ബോറി, പവന്‍പര്‍ എന്നീ ഗ്രാമങ്ങളില്‍ നിന്നാണ് കത്തിയ അവസ്ഥയില്‍ വലിയൊരു ലോഹവളയവും സിലിണ്ടറിന് സമാനമായ വസ്‌തുവും കണ്ടെത്തിയത്.ശനിയാഴ്‌ച (02.04.2022) രാത്രി 7.50ഓടെ ലാഡ്‌ബോറി ഗ്രാമത്തിലെ തുറസായ പ്രദേശത്ത് നിന്നാണ് പ്രദേശവാസികള്‍ ലോഹവളയം കണ്ടെത്തിയതെന്ന് ചന്ദ്രപൂര്‍ ജില്ലാ കലക്‌ടര്‍ അജയ് ഗുല്‍ഹാനെ പറഞ്ഞു.
നേരത്തേ ഈ പ്രദേശത്ത് ഇത്തരമൊരു അജ്ഞാതവസ്‌തു ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ രാത്രിയില്‍ ആകാശത്ത് നിന്ന് പതിച്ചതാകാമെന്നുമാണ് നിഗമനം.വിഷയം മുംബൈ ദുരന്തനിവാരണ സേനയെ അറിയിച്ചിട്ടുണ്ടെന്നും വൈകാതെ സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചേക്കുമെന്നും ഗുല്‍ഹാനെ കൂട്ടിച്ചേര്‍ത്തു.അതേസമയം ഇന്ന് (ഞായറാഴ്‌ച) രാവിലെ പവന്‍പര്‍ ഗ്രാമത്തില്‍ സിലിണ്ടറിന് സമാനമായ മറ്റൊരു വസ്‌തു കണ്ടെത്തിയത് കൂടുതൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version