NEWSWorld

രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ പു​​ന​​രാ​​രം​​ഭി​​ച്ചു

കോ​​വി​​ഡി​​നെത്തു​​ട​​ർ​​ന്ന് ര​​ണ്ടു വ​​ർ​​ഷ​​മാ​​യി നി​​ർ​​ത്തിവ​​ച്ചി​​രുന്ന രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ പു​​ന​​രാ​​രം​​ഭി​​ച്ചു. കോ​​വി​​ഡി​​നു മു​​ന്പ് പ്ര​​തി​​വാ​​രം നാ​​ലാ​​യി​​ര​​ത്തി​​ല​​ധി​​കം സ​​ർ​​വീ​​സു​​ക​​ൾ ന​​ട​​ത്തി​​യി​​രു​​ന്ന സ്ഥാ​​ന​​ത്ത് കോ​​വി​​ഡ് കാ​​ലം തു​​ട​​ങ്ങി​​യ​​ത് മു​​ത​​ൽ ര​​ണ്ടാ​​യി​​രം സ​​ർ​​വീ​​സു​​ക​​ളാ​​യി ചു​​രു​​ങ്ങി. ഇ​​തോ​​ടെ ടി​​ക്ക​​റ്റ് വി​​ല വ​​ർ​​ധി​​ക്കു​​ക​​യും ചെ​​യ്തു.

രാ​​ജ്യാ​​ന്ത​​ര സ​​ർ​​വീ​​സു​​ക​​ൾ പ​​ഴ​​യ​​പ​​ടി​​യാ​​കു​​ന്പോ​​ൾ ടി​​ക്ക​​റ്റ് നി​​ര​​ക്ക് കു​​റ​​യുമെന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ. വി​​മാ​​നയാ​​ത്രി​​ക​​രും വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളും പാ​​ലി​​ക്കേ​​ണ്ട കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ​​ക്കും മാ​​റ്റം വ​​രു​​ത്തി​​യി​​ട്ടു​​ണ്ട്. പു​​തു​​ക്കി​​യ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ അ​​നു​​സ​​രി​​ച്ച് സാ​​മൂ​​ഹി​​ക അ​​ക​​ലം ഉ​​റ​​പ്പാ​​ക്കാ​​ൻ ഇ​​നിമു​​ത​​ൽ സീ​​റ്റു​​ക​​ൾ ഒ​​ഴി​​ച്ചി​​ടേ​​ണ്ട​​തി​​ല്ല. വി​​മാ​​ന​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ എ​​യ​​ർ ഹോ​​സ്റ്റ​​സു​​മാ​​ർ, ക്യാ​​ബി​​ൻ ക്രൂ ​​എ​​ന്നി​​വ​​ർ പി​​പി​​ഇ കി​​റ്റ് ധ​​രി​​ക്ക​​ണമെന്ന നി​​ബ​​ന്ധ​​ന​​യും ഒ​​ഴി​​വാ​​ക്കി. വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ലും വി​​മാ​​ന​​ങ്ങ​​ൾ​​ക്കു​​ള്ളി​​ലും മാ​​സ്ക് ധ​​രി​​ക്കു​​ന്ന​​ത് തു​​ട​​ര​​ണം.

ഏ​​പ്രി​​ൽ ഒ​​ന്നു മു​​ത​​ൽ ഇ​​ന്ത്യ​​യി​​ലേ​​ക്ക് പ്ര​​തി​​വാ​​രം 170 സ​​ർ​​വീ​​സു​​ക​​ൾ ആ​​രം​​ഭി​​ക്കു​​മെ​​ന്ന് എ​​മി​​റേ​​റ്റ്സ് പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. ഇ​​തി​​ൽ 14 എ​​ണ്ണം കൊ​​ച്ചി​​യി​​ൽ നി​​ന്നും ഏ​​ഴെ​​ണ്ണം തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് നി​​ന്നു​​മാ​​ണ്. മും​​ബൈ- 35, ന്യൂ​​ഡ​​ൽ​​ഹി- 28, ബം​​ഗ​​ളൂ​​രു- 24, ചെ​​ന്നൈ- 21, ഹൈ​​ദ​​രാ​​ബാ​​ദ്- 21, കോ​​ൽ​​ക്ക​​ത്ത- 11, അ​​ഹ​​മ്മ​​ദാ​​ബാ​​ദ്- 9 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് മ​​റ്റ് സ​​ർ​​വീ​​സു​​ക​​ൾ. യു​​കെ​​യി​​ലെ വെ​​ർ​​ജി​​ൻ അറ്റ്‌ലാന്‍റി​​ക് ഡ​​ൽ​​ഹി​​യി​​ലേ​​ക്ക് ജൂ​​ണ്‍ മു​​ത​​ൽ ഒ​​രു പ്ര​​തി​​ദി​​ന സ​​ർ​​വീ​​സ് കൂ​​ടി ആ​​രം​​ഭി​​ക്കും.

Back to top button
error: