ശ്രീലങ്കയക്കെതിരെ ഇന്ത്യയ്ക്ക് അനായസ ജയം

ര്‍മ്മശാല:ശ്രീലങ്കയക്കെതിരായുള്ള മൂന്നാം ട്വന്റി 20 യിലും ഇന്ത്യയ്ക്ക് ജയം.ശ്രീലങ്ക ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം16.5. ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യ നാല് ഓവറില്‍ തന്നെ 3 വിക്കറ്റ് നഷ്ടമായി.ദനുഷ്‌ക ഗുണതിലക (0) സിറാജിന്റെ പന്തില്‍ പ്ലെയ്ഡ് ഓണ്‍ ആയപ്പോള്‍ പാത്തും നിസ്സങ്കയെയും (1) ചരിത് അസലങ്കയേയും (4) ആവേശ് വീഴ്ത്തി.ഇരുവരെയും യഥാക്രമം വെങ്കടേഷ് അയ്യരും സഞ്ജു സാംസണുമാണ് പിടികൂടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ശ്രേയസ്സ് അയ്യരുടെ (45 പന്തില്‍ 73 റണ്‍സ്) മികച്ച ഫോമില്‍ അനായസ ജയം കണ്ടെത്തുകയായിരുന്നു.ഒപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസൺ മൂന്ന് ബൗണ്ടറികളോടെ 12 പന്തില്‍ നിന്ന് 18 റണ്‍സ് നേടി.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version