KeralaNEWS

സർക്കാർ പിന്നോട്ടില്ല, കെ റെയിൽ എം.ഡി ഇന്ന് റെയിൽവെ ബോർഡ് ചെയർമനെ കാണും

കെ റെയിൽ പ്രക്ഷോഭം കേരളത്തിൽ രൂക്ഷമായി തുടരുകയാണ്. പദ്ധതിയുമായി മുന്നോട്ടു തന്നെ എന്ന ഉറച്ച നിലപാടിലാണ് സർക്കാർ. ഇതിനിടെ കെ റെയിൽ എം.ഡി വി അജിത് കുമാർ ഇന്നു കേന്ദ്ര റെയിൽവെ ബോർഡ് ചെയർമാനുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുന്നു. പുതിയ ചെയർമാനായി വി.കെ ത്രിപാഠി ചുമതലയേറ്റ പശ്ചാത്തലത്തിലാണു കൂടിക്കാഴ്ച.

സാമൂഹികാഘാത പഠനവുമായി മുന്നോട്ടു പോകാൻ ഹൈക്കോടതി അനുമതി നല്കിയ സാഹചര്യത്തിൽ പദ്ധതി വേഗത്തിലാക്കാനുള്ള ശ്രമമാണു കെ റെയിൽ നടത്തുന്നത്. സിൽവർ ലൈൻ പദ്ധതിയുടെ ഇതുവരെയുള്ള ആശയവിനിമയങ്ങളിൽ വി.കെ ത്രിപാഠി പങ്കാളിയായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ ചെയർമാനു മുൻപിൽ പദ്ധതി വിശദീകരിക്കാൻ കെ റെയിൽ എംഡി ഡല്ഹിയിലെത്തിയത്.
സിൽവർലൈനിന്റെ ഡിപിആർ റെയിൽവെ ബോർഡിന്റെ സൂക്ഷ്മ പരിശോധനയിലിരിക്കെയാണു കൂടിക്കാഴ്ച. ഡിപിആറിന് അംഗീകാരം വൈകുന്നതനുസരിച്ചു പദ്ധതിച്ചെലവ് വർധിക്കുമെന്ന ആശങ്ക ശ്രദ്ധയില്പെടുത്തും. പദ്ധതി നടപ്പാക്കുന്നതിന് റെയിൽവെ ഭൂമി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടു ദക്ഷിണ റെയിൽവെ ഉയർത്തിയ എതിർപ്പ് പരിഹരിക്കുക, സിൽവർലൈനിൽ റെയിൽവെ വിഹിതമായ 2150 കോടി രൂപ നേടിയെടുക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളും കെ റെയിൽ എം.ഡിയുടെ സന്ദർശനത്തിനു പിന്നിലുണ്ട്.

Back to top button
error: