380 ട്രെയിനുകൾ റദ്ദാക്കി

ന്യൂഡൽഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ വെള്ളിയാഴ്ച 380 ട്രെയിനുകൾ റദ്ദാക്കി.4 ട്രെയിനുകളുടെ സമയക്രമം പുനഃക്രമീകരിച്ചതായും 6 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും റെയില്‍വേ അറിയിച്ചു.

 

ഇന്ത്യന്‍ റെയില്‍വേയുടെ enquiry.indianrail.gov.in/mntes എന്ന വെബ്‌സൈറ്റില്‍ റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.ഇതോടൊപ്പം NTES മൊബൈല്‍ ആപ്ലിക്കേഷന്‍റെ സഹായവും തേടാം.എല്ലാ ട്രെയിനുകളുടെയും പൂര്‍ണ്ണമായ ലിസ്റ്റ് കൂടാതെ, ആവശ്യമായ എല്ലാ വിവരങ്ങളും  ഇതിലൂടെ ലഭിക്കും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version