നടിയെ ആക്രമിച്ച കേസ്: ആ വിഐപിയെ തിരിച്ചറിഞ്ഞു

ടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചു നല്‍കിയ വി.ഐ.പിയെ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞു.പോലീസ് കാണിച്ച ഫോട്ടോയിൽ നിന്നാണ് ബാലചന്ദ്രകുമാര്‍ ഇയാളെ തിരിച്ചറിഞ്ഞത്. ദിലീപിന്റെ അടുത്ത സുഹൃത്തായ വ്യവസായി ആണ് ഇയാള്‍.ദൃശ്യങ്ങള്‍ നല്‍കിയതിന്റെ തൊട്ടടുത്ത ദിവസം ഇയാള്‍ വിമാന യാത്ര നടത്തിയതിന്റെ വിവരങ്ങളും പൊലീസിന് ശേഖരിച്ചിട്ടുണ്ട്.
തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയിൽ സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നതെന്നിരിക്കെ ചടുല നീക്കങ്ങളാണ് പോലീസ് നടത്തുന്നത് കേസില്‍ ഈമാസം ഇരുപതാം തിയതിയാണ്  തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കേണ്ടത്.അതേസമയം ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈമാസം പതിനെട്ടാം തീയതി ചൊവ്വാഴ്ചയാണ് പരിഗണിക്കുക.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തണമെന്ന് നടന്‍ ദിലീപും കൂട്ടരും 2017 നവംബര്‍ 15-ന് ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിന്റെ സുഹൃത്തായിരുന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി.ഇതാണ് പുതിയ കേസിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്.ഈ വെളിപ്പെടുത്തൽ പോലീസിനെ ഏറെ പ്രകോപിപ്പിച്ചിട്ടുമുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version