KeralaNEWS

ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമം; 2 ആന്ധ്ര യുവതികള്‍ പിടിയില്‍

പുനലൂര്‍: ഹാഷിഷ് ഓയിലുമായി രണ്ട് ആന്ധ്ര യുവതികള്‍ പിടിയില്‍. ആന്ധ്രപ്രദേശ് വിശാഖപട്ടണം സ്വദേശിനികളായ എല്‍സാകുമാരി, പങ്കി ഈശ്വരിയമ്മ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 1.2 കിലോഗ്രാം ഹാഷീഷ് ഓയില്‍ കണ്ടെടുത്തു.

ആന്ധപ്രദേശില്‍ നിന്നും കായംകുളത്ത് ട്രെയിനിലാണ് ഇവരെത്തിയത്. ശരീരഭാഗത്ത് ഒളിപ്പിച്ചായിരുന്നു ഹാഷിഷ് കൊണ്ടുവന്നത്. കായംകുളത്ത് സ്റ്റേഷനില്‍ ഇറങ്ങുന്നതിന് മുമ്പ് ട്രെയിനിലെ ശുചിമുറിയില്‍ കയറി ശരീരത്ത് നിന്നും ഹാഷിഷ് മാറ്റി പായ്ക്ക്‌ചെയ്തു. പുനലൂരിലേക്ക് ബസിലെത്തിയ യുവതികള്‍ ഹാഷീഷ് കൈമാറേണ്ടുന്ന ആളിനെ തിരക്കി നടക്കുന്നതിനിടെയാണ് പിടിയിലായത്.

അറസ്റ്റിലായ യുവതികളെയും ഹാഷിഷ് ഓയിലും കൂടുതല്‍ നടപടികള്‍ക്കായി അഞ്ചല്‍ എക്‌സൈസ് റേഞ്ചിന് കൈമാറി. സ്ത്രീകളെ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വന്‍തോതില്‍ ഹാഷിഷ് ഓയില്‍ കടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരിന്നു.

ഇതിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനുകളിലടക്കം സംശയകരമായ കണ്ടെത്തുന്നവരെ കേന്ദ്രീകരിച്ച് അധികൃതര്‍ പരിശോധന നടത്തിവരികെയാണ് ഇവര്‍ പിടിയിലായത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker