CrimeNEWS

നാലര വയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവാവിനെതിരെ കേസെടുത്തു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നാലര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെതിരെ കേസെടുത്തു. അയല്‍വാസിയായ യുവാവ് കുട്ടിക്കും തനിക്കുമെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതി പൊലീസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചന്ന കുട്ടിയുടെ അമ്മയുടെ ആരോപണത്തിന് പിന്നാലെയാണ് പൊലീസ് നടപടി .

അതിക്രമം നേരിട്ടയുടന്‍ പരാതിയുമായി പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെത്തിയെന്നും കുട്ടിയെ ചൂഷണം ചെയ്യാന്‍ ശ്രമിച്ചതടക്കം ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും കേസെടുക്കാതെ പോക്‌സോ കേസ് പൊലീസ് ഒത്തുതീര്‍പ്പ് ആക്കിയെന്നും കുട്ടിയുടെ അമ്മ ആരോപിക്കുന്നു . അതിനിടെ പരാതി പിന്‍വലിക്കാന്‍ കുട്ടിയുടെ അമ്മയുടെ മേല്‍ പൊലീസുകാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ചൂണ്ടിക്കാട്ടി അമ്മ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker