KeralaNEWS

കേരളത്തിൽ കോവിഡിന് ഒട്ടേറെ വകഭേദങ്ങളെന്ന് ‘ഇൻസാകോഗ്’ പഠനം

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡിന് വിവിധ വകഭേദങ്ങളുടെ സാന്നിധ്യമുണ്ടെന്ന് പരിശോധനാ ലബോറട്ടറികളുടെ കൂട്ടായ്മയായ ‘ഇന്‍സാകോഗി’ന്റെ വിലയിരുത്തല്‍.വിവിധ മേഖലകളില്‍നിന്ന് സാംപിളുകള്‍ ശേഖരിച്ചാണ് ജനിതകപഠനം നടത്തിയത്.

നിലവില്‍ സ്ഥരീകരിച്ചത് ഡെല്‍റ്റ വകഭേദമാണെങ്കിലും ആല്‍ഫ, ബീറ്റ, ഗാമ, കപ്പ എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആല്‍ഫ, കപ്പ എന്നിവ മറ്റ് സംസ്ഥാനങ്ങളിലേതിനേക്കാള്‍ കൂടുതലാണ് കേരളത്തില്‍. മൂന്നാഴ്ച മുന്‍പ് 2,390 സാംപിളുകള്‍ പരിശോധിച്ചതില്‍ 1,482 എണ്ണം ഡെല്‍റ്റ വകഭേദമായിരുന്നു. 642 ആല്‍ഫ, 197 കപ്പ, 65 ബീറ്റ എന്നീ വകഭേദങ്ങളും കണ്ടെത്തി. ഇതാണ് കേരളത്തില്‍ കോവിഡ് കുറയാത്തതിന് കാരണമായി പറയുന്നത്.

കേസുകള്‍ ഉയര്‍ന്നുനില്‍ക്കുന്ന മഹാരാഷ്ട്ര, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലും ഡെല്‍റ്റ തന്നെയാണ് കൂടുതലുള്ളത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker