KeralaNEWS

മരം മുറി കേസില്‍ വിശദീകരണം നല്‍കണം; അന്ത്യശാസനവുമായി വനംവകുപ്പ്

തിരുവനന്തപുരം: മരം മുറിയില്‍ കേസെടുക്കാത്തതില്‍ വിശദീകരണം നല്‍കാന്‍ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍മാര്‍ക്ക് മൂന്നാര്‍ ഡിഎഫ്ഒയുടെ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. വിവാദ റവന്യു ഉത്തരവിന്റെ മറവില്‍ വിലയേറിയ മരങ്ങള്‍ മുറിച്ചിട്ടുണ്ടെന്നും ഈ വിഷയങ്ങളില്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് കഴിഞ്ഞ അഞ്ചിനാണ് നേര്യമംഗലം, അടിമാലി, ദേവികുളം റേഞ്ച് ഓഫിസര്‍മാര്‍ക്ക് മൂന്നാര്‍ ഡിഎഫ്ഒ കത്തയച്ചത്. എന്നാല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്നാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

പട്ടയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കുന്നതായിരുന്നു 2020 ഒക്ടോബര്‍ 24 ലെ റവന്യു ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ മരം മുറിച്ചവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് ് ഓഫിസര്‍മാര്‍ക്ക് മൂന്നാര്‍ ഡിഎഫ്ഒ സര്‍ക്കുലര്‍ നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവില്‍ വനം വകുപ്പിലെ താഴെയുള്ള ഉദ്യോഗസ്ഥര്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. കേസെടുക്കാതിരുന്ന റേഞ്ച് ഓഫിസര്‍മാര്‍ക്ക് കഴിഞ്ഞ ദിവസം വീണ്ടും സര്‍ക്കുലര്‍ നല്‍കി. എന്നിട്ടും 3 കേസുകള്‍ മാത്രമാണ് ജില്ലയില്‍ റജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ ഇതുവരെ കേസ് റജിസ്റ്റര്‍ ചെയ്യാത്ത സ്റ്റേഷനുകളിലെ ഡപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍മാര്‍ 2 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കാണിക്കല്‍ നോട്ടിസ് നല്‍കിയതോടെ ഉദ്യോഗസ്ഥരും വെട്ടിലായി.

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker