KeralaNEWS

നേരംപോക്കിന് കൊറിക്കുന്ന കപ്പലണ്ടി ആളത്ര നിസ്സാരക്കാരനല്ല; അറിയാം നിലക്കടലയുടെ ഗുണങ്ങൾ

ഗർഭിണികൾ ഗർഭധാരണത്തിന്റെ പ്രാരംഭദശയിൽ നിലക്കടല കഴിച്ചാൽ ജനന വൈകല്യങ്ങൾ കുറയുമെന്ന്‌ ” ജേർണൽ ഓഫ്‌ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ” റിപ്പോർട്ട്‌ ചെയ്തിട്ടൂണ്ട്‌
 
 
മാംസത്തിലും മുട്ടയിലുമുള്ളതിനേക്കാൾ പ്രോട്ടീൻ നിലക്കടലയിലുണ്ട്‌.പാലിനൊപ്പം നിലക്കടല കഴിച്ചാൽ ആവശ്യമുള്ള മിക്കവാറും അമിനോ അംളങ്ങൾ ശരീരത്തിനു ലഭിക്കും.നൂറു ഗ്രാം നിലക്കടലയിൽ പ്രോട്ടീൻ (23 ശതമാനം), കൊഴുപ്പ്‌ (40.1 ശതമാനം), ധാതുക്കൾ (2.4 ശതമാനം), കാർബോഹൈഡ്രേറ്റുകൾ (26.1 ശതമാനം), ഭക്ഷ്യനാരുകൾ (3.1 ശതമാനം) എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്‌.350 മില്ലീ ഗ്രാം ഫോസ്ഫറസും, 90 മില്ലിഗ്രാം കാത്സ്യവും, 2.8 മില്ലിഗ്രാം ഇരുമ്പും, 261.4 മില്ലിഗ്രാം വിറ്റാമിൻ ഇ യും ചെറിയ തോതിൽ ബി – ഗ്രൂപ്പ്‌ ജീവകങ്ങളും, മഗ്നീഷ്യം, സിങ്ക്‌, പൊട്ടാസ്യം, കോപ്പർ എന്നിവയും 100 ഗ്രാം നിലക്കടലയിലുണ്ടാവും.
 ഹീമോഫീലിയകാപ്പിലറി ഞരമ്പുകൾ പൊട്ടുന്നതിലൂടെ ഉണ്ടാകുന്ന മൂക്കിലെ രക്തസ്രാവം,അമിതാർത്തവം എന്നിവയുള്ളപ്പോൾ നിലക്കടലയോ നിലക്കടലയുൽപ്പന്നങ്ങളോ കഴിക്കുന്നത്‌ നല്ലതാണെന്ന്‌ ബ്രിട്ടനിൽ നടന്ന ഒരു പഠനം പറയുന്നു. പ്രമേഹ രോഗികൾ ദിവസവും ഒരു പിടി നിലക്കടല കഴിച്ചാൽ പോഷകന്യൂനത ഒഴിയവാക്കാം.മോണയുടെയും പല്ലിന്റെയും ബലക്ഷയം, പല്ലിന്റെ ഇനാമൽ നഷടപ്പെടൽ എന്നിവ മാറാൻ നിലക്കടൽ ഒരു നുള്ള്‌ ഉപ്പ്‌ ചേർത്ത്‌ കഴിച്ചാൽ മതി.
നിലക്കടലയുടെ ഉപയോഗം സ്ത്രീകളിലെ പ്രമേഹ സാധ്യത കുറയ്ക്കുമെന്നാണ്‌ ” പർസ്യ്‌ യൂണിവേയ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയത്‌.ഗർഭിണികൾ ഗർഭധാരണത്തിന്റെ പ്രാരംഭദശയിൽ നിലക്കടല കഴിച്ചാൽ ജനന വൈകല്യങ്ങൾ കുറയുമെന്ന്‌ ” ജേർണൽ ഓഫ്‌ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ” റിപ്പോർട്ട്‌ ചെയ്തിട്ടൂണ്ട്‌.നിലക്കടലയിലെ ഫോളേറ്റാണ്‌ ഇതിനു കാരണം.നിലക്കടല കഴിക്കുന്നതിലൂടെ സ്ഥാനർബുദ സാധ്യത 69 ശതമാനം കുറയുമെന്ന്‌ ” കരോൾസ്ക ഇൻസ്റ്റിറ്റ്യൂട്ട്‌“നടത്തിയ പഠനം പറയുന്നു. നിലക്കടലയിലുള്ള കൊഴുപ്പിൽ 80 ശതമാനവും അപൂരിതമാണെന്നും ഇതു കൊളസ്ട്രോൾ കുറക്കുമെന്നും ഈ പഠനം പറയുന്നു.
ശരീരഭാരം കുറയ്ക്കാൻ പല വിധ ഡയറ്റ് പ്ലാനുകൾ പിന്തുടരുന്നവർ നമുക്കിടയിലുണ്ട്.അമിതവണ്ണം നിയന്ത്രിക്കാൻ നിലക്കടല എങ്ങനെ സഹായിക്കും എന്നറിയാമോ?
ആരോഗ്യവും മേനിയഴകും നിലനിർത്താൻ ജിംനേഷ്യത്തിലേക്ക് ഓടുന്നവരാണ് കൂടുതൽ ആളുകളും. അതേ ശ്രദ്ധ ഭക്ഷണത്തിന്റെ കാര്യത്തിൽ കാണിക്കുന്നവർ വളരെ കുറവാണ്.എന്നാൽ വ്യായാമവും ഭക്ഷണവും ഒരേപോലെ ശ്രദ്ധിച്ചാൽ മാത്രമേ ആരോഗ്യം നിലനിർത്താൻ സാധിക്കൂ എന്നാണ് വിദഗ്ദ്ധർ പറയുന്നത്. നിങ്ങൾ അമിതഭാരമോ പൊണ്ണത്തടിയോ കുറയ്ക്കാൻ ശ്രമിക്കുന്ന ആളാണെങ്കിൽ സ്നാക്സ് കഴിക്കുമ്പോൾ അൽപ്പം മിതത്വം പാലിക്കുന്നതാണ് നല്ലത്. ഇല്ലെങ്കിൽ ശരീരഭാരം പെട്ടന്ന് കൂടാൻ സാധ്യതയുണ്ട്.പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിരിക്കുന്ന നിലക്കടല ഇത്തരത്തിൽ സ്നാക്സിൽ ഉൾപ്പെടുത്താൻ പറ്റിയ ഒന്നാണ്.അമിതഭാരം കുറയ്ക്കാൻ മാത്രമല്ല വേറെയും നിരവധി ആരോഗ്യ ഗുണങ്ങൾ നിലക്കടലയ്ക്ക് ഉണ്ട്. ഫിറ്റ്നസ് നിലനിർത്താൻ നിലക്കടല നിങ്ങളെ എങ്ങനെ സഹായിക്കുന്നു എന്ന് വിശദീകരിക്കാം.
ശരീരഭാരം കുറയ്ക്കാൻ നിലക്കടല
നിലക്കടല പ്രോട്ടീൻ, ഫൈബർ, ഹൃദയാരോഗ്യത്തിന് ഗുണകരമായ ഫാറ്റ് എന്നിവയാൽ സമ്പന്നമാണ്. അതിനാൽ തന്നെ പൊണ്ണത്തടിയും ശരീരഭാരവും കുറയ്ക്കാൻ ഉത്തമവും. ആന്റി ഓക്സിഡന്റുകളും നിലക്കടലയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അയൺ, പൊട്ടാസ്യം, കാൽസ്യം, കോപ്പർ തുടങ്ങിയ ധാതുക്കളും നിലക്കടലയിൽ ഉണ്ട്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് തന്നെ നിലക്കടല നല്ലതാണ്.
നിലക്കടലയിലെ മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു.ശരീരത്തിൽ സംഭരിക്കപ്പെട്ട കൊഴുപ്പിനെ ഊർജ്ജമാക്കി മാറ്റാനും നിലക്കടലയ്ക്ക് കഴിയുന്നു. ശരീരത്തിന് ദോഷകരമായ ട്രാൻസ് ഫാറ്റ് കുറവായതിനാൽ നിലക്കടല അമിതവണ്ണം പോലുള്ള പ്രശ്നങ്ങൾ വരാതെ സംരക്ഷിക്കുന്നു.
ദഹനേന്ദ്രിയ വ്യവസ്ഥയ്ക്ക് ഉത്തേജനം
ഊർജ്ജത്തിന്റെ ക്രയവിക്രയങ്ങളെ സ്വാധീനിച്ച് നിങ്ങളുടെ ദഹനേന്ദ്രിയ വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും അതുവഴി അമിതഭാരം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും നിലക്കടലയുടെ ഉപയോഗം വഴി സാധിക്കുന്നു. അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നതിനാൽ നിലക്കടല ശരീര വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
ചൂടാകുമ്പോൾ നിലക്കടലയിലെ ആന്റിഓക്സിഡന്റുകളുടെ അളവ് കൂടുന്നതിനാൽ വേവിച്ചോ റോസ്റ്റ് ചെയ്തോ കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. നിലക്കടല മുളപ്പിച്ച് രാവിലെ കഴിക്കുന്നതും നല്ലതാണ്. ഇതിന് പുറമെ പീനട്ട് ബട്ടർ, പീനട്ട് സോസ്, നിലക്കടലയെണ്ണ എന്നിവയും ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്.
പീനട്ട് ബട്ടറും ഫിറ്റ്നസ്സും
ഗ്ലൈസെമിക് ഇൻഡക്സ് അളവ് കുറഞ്ഞ പീനട്ട് ബട്ടർ കഴിച്ചാൽ കുറേനേരത്തേക്ക് വിശപ്പ് അനുഭവപ്പെടില്ല. ഇത് ഭക്ഷണം അമിതമായി കഴിക്കാനുള്ള പ്രവണത ഇല്ലാതാക്കും.ശരീരത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റങ്ങൾ വരാതെത്തന്നെ ശരീരത്തിനാവശ്യമായ പ്രോട്ടീനും ഫൈബറും ഫാറ്റുമെല്ലാം ലഭ്യമാക്കാൻ പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതാണ്. പീനട്ട് ബട്ടർ വാങ്ങുമ്പോൾ സോഡിയത്തിന്റെ അളവ് കുറഞ്ഞ ഓർഗാനിക് പീനട്ട് ബട്ടർ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക.
മറ്റ് അണ്ടിപ്പരിപ്പ് വർഗ്ഗങ്ങളെ അപേക്ഷിച്ച് ചിലവ് കുറവാണ് എന്നൊരു ഗുണം കൂടി നിലക്കടലയ്ക്ക് ഉണ്ട്.അതിനാൽ തന്നെ സാധാരണക്കാർക്ക് ഏറ്റവും എളുപ്പത്തിൽ വാങ്ങി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നുമാണ് ഇത്. നേരംപോക്കിന് കൊറിക്കുന്ന കപ്പലണ്ടി ആളത്ര നിസ്സാരക്കാരനല്ലെന്ന് ഇപ്പോൾ മനസ്സിലായില്ലേ. കപ്പലണ്ടി കണ്ടാൽ വായിൽ കപ്പലോടിക്കാനുള്ള വെള്ളം വരുന്ന തടിയന്മാര്ക്കും തടിച്ചികൾക്കും തടികേടാവാതെ തന്നെ കഴിക്കാവുന്നതാണ് കപ്പലണ്ടി എന്ന് മനസ്സിലായില്ലേ. അതുകൊണ്ട് ഇനിമുതൽ ജിമ്മിലേക്ക് പോയിവന്നശേഷം അൽപ്പം നിലക്കടല കഴിക്കാനും ശീലിച്ച് തുടങ്ങുക.

Back to top button
error: