KeralaNEWS

കാസർകോട് അത്യാധുനിക സജ്ജീകരണങ്ങളുള്ള  ആശുപത്രിയുമായി ആസ്റ്റര്‍ ഗ്രൂപ്  

300 കിടക്കകളോട് കൂടിയതും മുഴുവന്‍ ചികിത്സാ സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്ന അത്യാധുനിക ആശുപത്രി കാസര്‍കോട് നിർമ്മിക്കാനൊരുങ്ങി ആസ്റ്റര്‍ ഗ്രൂപ്പ്. ചെര്‍ക്കള ഇന്ദിരാനഗറിലാവും പുതിയ ആശുപത്രി നിർമ്മിക്കുന്നത്.ആസ്റ്റർ ഗ്രൂപ്പ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജെന്‍സി ആന്‍ഡ് ട്രോമ കെയര്‍ വിഭാഗം, ഏറ്റവും ആധുനികമായ കാത് ലാബ് സജ്ജീകരണങ്ങള്‍, ന്യൂക്ലിയര്‍ മെഡിസിനും, റേഡിയേഷനും ഉള്‍പെടെ കാന്‍സര്‍ ചികിത്സയുടെ മുഴുവന്‍ സൗകര്യങ്ങളും, റോബോടിക് സര്‍ജറി, അവയവം മാറ്റിവെക്കല്‍, അത്യാധുനിക ന്യൂറോ സയന്‍സസ് വിഭാഗം തുടങ്ങിയവ ഉള്‍പെടെ ആതുര സേവന രംഗത്തെ മുഴുവന്‍ സൗകര്യങ്ങളും സമന്വയിപ്പിച്ച്‌ 250 കോടി രൂപ ചിലവിലാണ് ആശുപത്രിയുടെ പ്രാഥമിക ഘട്ടം പൂര്‍ത്തിയാക്കുക.
ആദ്യ ഘട്ടത്തില്‍ 300 ബെഡ് ആശുപത്രിയാണ് ആസൂത്രണം ചെയ്യുന്നതെങ്കിലും സമീപ ഭാവിയില്‍ തന്നെ ഇത് 500 ആയി ഉയര്‍ത്തുമെന്ന് ആസ്റ്റര്‍ മിംസ് കേരള ആന്‍ഡ് ഒമാന്‍ റീജ്യനല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസീന്‍ പറഞ്ഞു.

Back to top button
error: