NewsThen Special

വാക്‌സിന്‍ സ്വീകരിച്ചാല്‍ ബിയര്‍ സൗജന്യം; വ്യത്യസ്ത പദ്ധതിയുമായി ന്യൂ ജേഴ്‌സി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധമെന്നോണ്ണം വാക്‌സിന്‍ എടുക്കേണ്ടത് ഏതൊരു പൗരന്റേയും ഉത്തരവാദിത്വമാണ്. എന്നാല്‍ പലരും ഇത് അവഗണിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ കൂടുതല്‍ ജനങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാന്‍ വ്യത്യസ്ത പദ്ധതിയുമായി എത്തിയിരിക്കുകയാണ് ന്യൂ ജേഴ്‌സി. മെയ് മാസത്തില്‍ വാക്‌സിന്‍ എടുക്കുന്ന ന്യൂ ജേഴ്‌സിക്കാര്‍ക്ക് സൗജന്യമായി ഒരു ബിയര്‍ നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ന്യൂ ജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി.

ഷോട്ട് ആന്‍ഡ് ബിയര്‍ എന്ന ഈ പദ്ധതിയില്‍ 12 ഓളം ബിയര്‍ നിര്‍മ്മാതാക്കളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 21 വയസിന് മുകളില്‍ പ്രായമുള്ള ന്യൂ ജേഴ്‌സിക്കാര്‍ക്കാണ് സൗജന്യമായി ബിയര്‍ ലഭിക്കുക. മെയ് മാസത്തില്‍ കോവിഡ് വാക്‌സിന്റെ ആദ്യ ഷോട്ട് സ്വീകരിക്കണമെന്നതാണ് നിബന്ധന.

വാക്‌സിനേഷന്‍ കാര്‍ഡുമായി ബിയര്‍ ഷോപ്പുകളില്‍ ചെന്നാല്‍ ബിയര്‍ ലഭിക്കും. ഓപ്പറേഷന്‍ ജേഴ്‌സി സമ്മര്‍ എന്ന പദ്ധതിയിലാണ് ഈ പരിപാടിയും ഉള്‍പ്പെട്ടിരിക്കുന്നത്. വാക്‌സിന്‍ വിതരണത്തിന് വാക്ക് ഇന്‍ അപ്പോയിന്റ്‌മെന്റുകളും മെഗാ ക്യാപുകളും് ഇവിടെ സംഘടിപ്പിക്കുന്നു.തിങ്കളാഴ്ചത്തെ കണക്കുകള്‍ അനുസരിച്ച് ന്യൂ ജേഴ്‌സിയിലെ 37 ശതമാനം ആളുകളാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker