KeralaNEWS

വിജയം വിജയന്;പിണറായി വിജയന്; കേരളത്തിനിത് പുതു ചരിത്രം

വികസനം മുൻനിർത്തി ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത് പിണറായി വിജയന്റെ കാലത്താണ്

ഈ വിജയം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന് അവകാശപ്പെട്ടതാണ്. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഒരു പുതു ചരിത്രം കുറിക്കപ്പെടുകയാണ്. കേരള രാഷ്ട്രീയത്തിൽ എപ്പോഴും ഭരണം മാറി മാറി വരികയാണ് ചെയ്തിട്ടുള്ളത്. അത് സാക്ഷാൽ ഇഎംഎസിന്റെ കാലത്ത് പോലും.എന്നാലിതാ പിണറായി വിജയൻ ചരിത്രം കുറിച്ചിരിക്കുന്നു.

വികസനം മുൻനിർത്തി ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത് പിണറായി വിജയന്റെ കാലത്താണ്. ക്ഷേമപ്രവർത്തനങ്ങൾ മുൻനിർത്തി ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത് പിണറായി വിജയന്റെ കാലത്താണ്. ഇത്രയധികം ദുരന്തങ്ങളെ നേരിടേണ്ടിവന്ന കാലഘട്ടവും പിണറായി വിജയന്റേതാണ്.

എന്നാൽ ഓരോ ആപൽഘട്ടത്തെയും തന്റെതാക്കുകയാണ് കേരളത്തിന്റെ ക്യാപ്റ്റൻ ചെയ്തത്. മാധ്യമങ്ങളും ഇടത് സ്വതന്ത്രർ എന്ന് വിളിക്കുന്നവരും വലതുപക്ഷവും വേട്ടയാടിയപ്പോഴും പിണറായി വിജയൻ ഉറച്ചുനിന്നു. അത് ഈ ജയം പിണറായി വിജയന് അവകാശപ്പെട്ടതാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker