CrimeNEWS

തനിക്ക് പലതും പറയാനുണ്ടെന്ന് മാധ്യമങ്ങളോട് സനു മോഹന്റെ ഭാര്യ, വൈഗയുടെ മരണത്തിൽ നിരവധി ചോദ്യങ്ങൾ

സനൂ മോഹനെ വിശദമായി ചോദ്യം ചെയ്താലേ ഇക്കാര്യത്തിൽ ദുരൂഹത അകലൂ

തനിക്ക് പലതും പറയാനുണ്ടെന്ന് മാധ്യമങ്ങളോട് സനു മോഹന്റെ ഭാര്യ. ഇന്ന് മാധ്യമങ്ങളോട് പ്രതികരിക്കും.

അതേസമയം ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നത്. സനൂ മോഹനെ വിശദമായി ചോദ്യം ചെയ്താലേ ഇക്കാര്യത്തിൽ ദുരൂഹത അകലൂ.

വൈഗയെ എന്തിന് കൊന്നു എന്നതുതന്നെയാണ് സുപ്രധാനമായ ചോദ്യം . മാർച്ച് 21ന് രാത്രി കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ എന്താണ് സംഭവിച്ചത്? ഫ്ലാറ്റിൽ നിന്ന് രക്തക്കറ കണ്ടെത്തി. എന്നാൽ വൈഗയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നില്ല. ശരീരത്തിൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തുകയും ചെയ്തു.

സനു മോഹൻ മനപ്പൂർവം പിടി കൊടുക്കുകയായിരുന്നോ എന്നതാണ് അടുത്ത ചോദ്യം. ഒളിവിൽ കഴിയുന്ന സനു സിസിടിവി ഉള്ള കൊല്ലൂരിലെ മുന്തിയ ഹോട്ടലിലാണ് താമസിച്ചത്. സ്വന്തം ആധാർ കാർഡ് ആണ് തിരിച്ചറിയൽ രേഖയായി നൽകിയത്. സിസിടിവി ഉള്ള സ്ഥലത്ത് തന്നെ പരസ്യമായി പത്രപാരായണവും നടത്തി. സനു മോഹൻ സ്വയം പിടികൊടുത്ത് ആരെയെങ്കിലും രക്ഷിക്കാൻ വേണ്ടി ശ്രമിക്കുന്നുണ്ടോ?

19 ദിവസം സനൂ മോഹൻ എവിടെയായിരുന്നു? ഏപ്രിൽ 10 മുതൽ 16 വരെ കൊല്ലൂരിൽ ബീന റസിഡൻസിയിൽ സനൂ മോഹൻ താമസിച്ചിട്ടുണ്ട് എന്നതുമാത്രമാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞിരിക്കുന്നത്. ബാക്കി ദിവസങ്ങളിൽ സനു മോഹൻ എവിടെയായിരുന്നു?ഹോട്ടലുകളിൽ താമസിക്കുകയായിരുന്നു എങ്കിൽ ഇതിനകം വിവരം ലഭിച്ചേനെ. സനൂ മോഹന് ഒളിവിൽ താമസിക്കാൻ ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ?

മാർച്ച് 22 ന് പുലർച്ചെ സനു മോഹന്റെ കാർ വാളയാർ ചെക്ക് പോസ്റ്റ് കടന്നു പോയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിൽ സനു മോഹൻ ഉണ്ടോ എന്ന് വ്യക്തമല്ല. മാത്രമല്ല തമിഴ്നാട്ടിലേക്ക് കടന്ന സനു മോഹൻ എങ്ങനെ കർണാടകത്തിൽ എത്തി എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്.

വൈഗയെ പുഴയിൽ തള്ളിയത് എവിടെ? മാർച്ച് 23ന് രാത്രി 9 30 ന് ആണ് സനു മോഹനും വൈഗയും കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ എത്തുന്നത്. താമസിയാതെ പുറത്തുപോയി എന്നാണ് വിവരം. മാർച്ച് 22 ന് പുലർച്ചെ സനു മോഹന്റെ കാർ വാളയാർ ചെക്ക് പോസ്റ്റ് കടന്നു പോയിട്ടുണ്ട്. എന്നാൽ കങ്ങരപ്പടിയിൽ നിന്ന് മുട്ടാർ – മഞ്ഞുമ്മൽ ഭാഗത്തേക്ക് സനൂ മോഹന്റെ കാർ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഒന്നും ലഭ്യമല്ല. രാത്രി 10 30 നും 11 30 നും ഇടയിലായിരിക്കും വൈഗയെ ആറ്റിൽ തള്ളിയത്.

കങ്ങരപ്പടിയിലെ ഫ്ലാറ്റിലെ സിസിടിവി ക്ക് സംഭവിച്ചതെന്താണ്? സംഭവം നടക്കുന്നതിന് ഒരു മാസം മുമ്പാണ് സിസിടിവി കേടു വന്നത്. പിന്നീട് അത് നന്നാക്കിയില്ല. സനു മോഹൻ തന്നെയാണ് ഫ്ലാറ്റിലെ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി. ഒരു മാസം മുമ്പ് തന്നെ സനു മോഹൻ ആസൂത്രണം തുടങ്ങിയിരുന്നോ?

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker