IndiaNEWS

ഡൽഹിയിൽ 100 ൽ താഴെ ഐസിയു ബെഡ്ഡുകൾ മാത്രം, പ്രതിസന്ധി വ്യക്തമാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 മണിക്കൂറിനുള്ളിൽ 24 ശതമാനത്തിൽ നിന്ന് 30 ആയെന്ന് കെജ്‌രിവാൾ പറഞ്ഞു

കോവിഡ് രോഗികൾക്കായി നൂറിൽ താഴെ ഐസിയു ബെഡുകൾ മാത്രമേ ഡൽഹിയിൽ ഉള്ളു എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തലസ്ഥാനനഗരത്തിൽ കോവിഡ് വർധിക്കുകയാണെന്ന് അരവിന്ദ് കെജ്‌രിവാൾ ജനങ്ങളെ അഭിസംബോധന ചെയ്യവേ പറഞ്ഞു.

ആശുപത്രികൾ നിറയുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 മണിക്കൂറിനുള്ളിൽ 24 ശതമാനത്തിൽ നിന്ന് 30 ആയെന്ന് കെജ്‌രിവാൾ പറഞ്ഞു. 7000 ആശുപത്രിക്കിടക്കകൾ കൂടി കോവിഡ് രോഗികൾക്കായി മാറ്റിവെക്കണമെന്ന് കെജ്‌രിവാൾ കേന്ദ്ര സർക്കാറിനോട് അഭ്യർത്ഥിച്ചു.

രണ്ടുമൂന്നു ദിവസത്തിനുള്ളിൽ 6000 ഓക്സിജനേട്ടഡ് ബെഡ്ഡുകൾ സജ്ജമാക്കുമെന്ന് കെജ്‌രിവാൾ പറഞ്ഞു. സ്റ്റേഡിയങ്ങളിൽ കോവിഡ് കേന്ദ്രങ്ങൾ തുടങ്ങും. ഡൽഹിയിലെ സാഹചര്യങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ധരിപ്പിച്ചു എന്നും കെജ്‌രിവാൾ വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker