KeralaNEWS

അണികൾക്ക് ആത്മവിശ്വാസം നൽകുന്ന കണക്കുകളുമായി സിപിഐഎം, 12 ജില്ലകളിൽ മുന്നിലെത്തും, 80 സീറ്റുകൾ ഉറപ്പ്

മലപ്പുറം, എറണാകുളം എന്നീ ജില്ലകൾ ഒഴിച്ചുള്ള 12 ജില്ലകളിലും മുന്നിലെത്തുമെന്നാണ് സിപിഐഎമ്മിന്റെ കണക്ക്

നിയമസഭാ തിരഞ്ഞെടുപ്പിൽ 80 സീറ്റിൽ കുറയാതെ എൽഡിഎഫ് വിജയിക്കുമെന്ന് സിപിഐഎമ്മിന്റെ വിലയിരുത്തൽ. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഈ വിലയിരുത്തൽ നടത്തിയത്. എൽഡിഎഫ് നേതൃയോഗത്തിൽ സിപിഐഎം വിലയിരുത്തൽ ആവർത്തിച്ചു.

മലപ്പുറം, എറണാകുളം എന്നീ ജില്ലകൾ ഒഴിച്ചുള്ള 12 ജില്ലകളിലും മുന്നിലെത്തുമെന്നാണ് സിപിഐഎമ്മിന്റെ കണക്ക് . എറണാകുളത്ത് നിർണായകമാവുക ട്വന്റി 20 യുടെ പ്രകടനമാകും. എറണാകുളം ജില്ലയിൽ സിറ്റിംഗ് സീറ്റുകൾ നിലനിർത്തുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.

കോട്ടയമാണ് സിപിഐഎം ഏറെ പ്രതീക്ഷിക്കുന്ന ഒരു ജില്ല. കേരള കോൺഗ്രസ് എമ്മും ആയുള്ള ബന്ധം കോട്ടയത്തെ മാറ്റിമറിക്കും എന്നാണ് വിലയിരുത്തൽ. പുതുപ്പള്ളി,കോട്ടയം എന്നീ മണ്ഡലങ്ങൾ ഒഴികെ ഏഴ് മണ്ഡലങ്ങൾ എൽഡിഎഫ് നേടുമെന്നാണ് സിപിഐഎം വിലയിരുത്തുന്നത്.

കൊല്ലത്തും ആലപ്പുഴയിലും യുഡിഎഫ് കഴിഞ്ഞതവണത്തേതിനേക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമെങ്കിലും ഭൂരിഭാഗം സീറ്റുകളും നിലനിർത്താം എന്നാണ് സിപിഐഎം കണക്കുകൂട്ടുന്നത്. ബിജെപിക്ക് ഒറ്റ സീറ്റ് പോലും ലഭിക്കില്ല എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. എന്നാൽ കുറച്ചു സീറ്റുകളിൽ ബിജെപി രണ്ടാമത് എത്തും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker