NEWSWorld

ക്യൂബയിൽ റൗൾ കാസ്ട്രോ സ്ഥാനമൊഴിഞ്ഞു, പകരം ഡൂയസ് കനേൽ

1959 മുതൽ 2006 വരെ ഫിഡൽ കാസ്ട്രോ ആയിരുന്നു ഫസ്റ്റ് സെക്രട്ടറി സ്ഥാനത്ത്

കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിൽ അധികാര കൈമാറ്റം. ഫിഡൽ കാസ്ട്രോയുടെ സഹോദരൻ റൗൾ കാസ്ട്രോ സ്ഥാനമൊഴിഞ്ഞു.കഴിഞ്ഞദിവസം ആരംഭിച്ച ചതുർദിന പാർട്ടി കോൺഗ്രസിൽ ആണ് അധികാര കൈമാറ്റം സംബന്ധിച്ച് തീരുമാനമുണ്ടായത്.ഏറ്റവും ശക്തമായ അധികാര പദവിയായ പാർട്ടിയുടെ ഫസ്റ്റ് സെക്രട്ടറി സ്ഥാനമാണ് 89 വയസ്സുകാരനായ റൗൾ കാസ്ട്രോ പ്രസിഡന്റ് അറുപതുകാരൻ മിഗേൽ ഡൂയസ് കനേലിന് കൈമാറിയത്.

1959 മുതൽ 2006 വരെ ഫിഡൽ കാസ്ട്രോ ആയിരുന്നു ഫസ്റ്റ് സെക്രട്ടറി സ്ഥാനത്ത്. അധികാര കൈമാറ്റം നടന്നെങ്കിലും കമ്മ്യൂണിസത്തോടുള്ള പ്രതിബദ്ധതയിൽ രാജ്യത്തിന് മാറ്റമുണ്ടാകില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker