HealthLIFE

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കടുപ്പിക്കുന്നു

കോവിഡ് രണ്ടാം തരംഗം തുടങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ചിട്ടുള്ളത്

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കടുപ്പിക്കുന്നു. നാളെ മുതൽ കർശനമായ പോലീസ് പരിശോധന ഉണ്ടാകും. ഇന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

കോവിഡ് രണ്ടാം തരംഗം തുടങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ചിട്ടുള്ളത്. പ്രതിദിന കോവിഡ് കണക്കുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലവും കാരണമാണ്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർദ്ധിക്കാനാണ് സാധ്യത.

പൊലീസ് പരിശോധന കർശനമാക്കും. മാസ്ക് ഉപയോഗിക്കൽ,സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കും. സെക്ടറൽ മജിസ്ട്രേറ്റുമാരെ നടപടിയെടുക്കാൻ നിയമിക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും വരുന്നവർക്ക് നിലവിൽ ഒരാഴ്ച ക്വാറന്റൈൻ നിർബന്ധമാണ്. അത് തുടരും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker