Pravasi

ഒമാനിൽ സ്വദേശികളെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി

ഒമാൻ സുപ്രീം കമ്മിറ്റിയുടെത് ആണ് തീരുമാനം

വിദേശത്തുനിന്ന് ഒമാനിൽ എത്തുന്ന സ്വദേശികളെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി. ഒമാൻ സുപ്രീം കമ്മിറ്റിയുടെത് ആണ് തീരുമാനം. ബുധനാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നു. കര,വ്യോമ, സമുദ്ര മാർഗ്ഗങ്ങളിലൂടെ രാജ്യത്ത് പ്രവേശിക്കുന്ന സ്വദേശികൾക്ക് ഇത് ബാധകമാണ്.

എന്നാൽ മറ്റെല്ലാ നിബന്ധനകളും ഇവർക്കും ബാധകമാണ്. ഇവർ സ്വയം ക്വാറന്റൈൻ പൂർത്തിയാക്കണം. ഹോട്ടലിൽ ഏഴുദിവസം താമസിക്കാനുള്ള ബുക്കിംഗ് രേഖകൾ സ്വദേശികൾ വിമാനത്താവളത്തിൽ ഹാജരാക്കേണ്ടതില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker