KeralaNEWS

ഈ തിരഞ്ഞെടുപ്പിൽ പാർട്ടി തോറ്റാൽ അപ്രസക്തരാകുന്ന നേതാക്കൾ ഇവർ

നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടി തോറ്റാൽ അപ്രസക്തരാകുന്ന നേതാക്കളുണ്ട് കേരളത്തിൽ

നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടി തോറ്റാൽ അപ്രസക്തരാകുന്ന നേതാക്കളുണ്ട് കേരളത്തിൽ. അവരുടെ പട്ടികയെ കുറിച്ചാണ് ഇനി പറയുന്നത്.

1. രമേശ്‌ ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയും മുന്നണിയും പരാജയപ്പെട്ടാൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല സമ്പൂർണ പരാജയം ആണെന്ന് വിലയിരുത്തപ്പെടും. സർവേ ഫലം ശരിവെക്കുന്ന ജനപ്രീതിയാണ് രമേശ് ചെന്നിത്തലയുടെത് എന്ന് വെളിവാകും. കെ സി വേണുഗോപാലിന് മുന്നിൽ വഴിമാറേണ്ടി വരും. കോൺഗ്രസിൽ അപ്രസക്തമാകും.

2. ഉമ്മൻചാണ്ടി

തെരഞ്ഞെടുപ്പ് സമിതി തലവൻ എന്ന നിലയിൽ പരാജയകാരണത്തിൽ നിന്ന് ഉമ്മൻചാണ്ടിക്ക് മാറിനിൽക്കാനാവില്ല. ആരോഗ്യപ്രശ്നങ്ങളും ഉമ്മൻചാണ്ടിയ്ക്ക് തലവേദനയാകും. പുതിയ തലമുറയ്ക്ക് വഴി മാറേണ്ടിവരും.

3. മുല്ലപ്പള്ളി രാമചന്ദ്രൻ

പരാജയം കെപിസിസി പ്രസിഡണ്ട് സ്ഥാനത്തു നിന്ന് മുല്ലപ്പള്ളിയെ നീക്കം ചെയ്യുന്നതിൽ എത്തിക്കും. കോൺഗ്രസ് രാഷ്ട്രീയത്തിൽ പിന്നെ ഒരു അങ്കം മുല്ലപ്പള്ളി രാമചന്ദ്രന് ഉണ്ടാവില്ല.

4. കെ സുരേന്ദ്രൻ

മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിൽ മത്സരിക്കുന്ന കെ സുരേന്ദ്രൻ തോൽക്കുകയും പാർട്ടിക്ക് നേമം അടക്കമുള്ള മണ്ഡലങ്ങൾ നഷ്ടമാകുകയും ചെയ്താൽ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെക്കേണ്ടിവരും. വോട്ട് 5% വർധിപ്പിക്കണമെന്നും അഞ്ചു സീറ്റ് നേടണമെന്നും ആണ് ദേശീയ നേതൃത്വം നൽകിയിട്ടുള്ള ടാർജറ്റ്. അല്ലാത്തപക്ഷം കെ സുരേന്ദ്രന്റെ രാഷ്ട്രീയ ഭാവിയിൽ കരിനിഴൽ വീഴും.

5. വി മുരളീധരൻ

സംസ്ഥാന ബിജെപി രാഷ്ട്രീയത്തിൽ വിഭാഗീയതയുടെ ചുക്കാൻ പിടിക്കുന്ന ആളാണെന്ന ആരോപണം വി മുരളീധരനെതിരെ ഉണ്ട്. ഇക്കാര്യം ദേശീയ നേതൃത്വം നിരീക്ഷിക്കുന്നുണ്ട്. അസംബ്ലി തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടാൽ വി മുരളീധരന് കേന്ദ്ര മന്ത്രി സ്ഥാനം വരെ നഷ്ടമായേക്കും. മാത്രമല്ല മൂടിക്കിടക്കുന്ന ആരോപണങ്ങൾ വീണ്ടും തീക്കനലായി പടരും.

6. ശോഭ സുരേന്ദ്രൻ

സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ശോഭാസുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാർഥിയാക്കിയത് ദേശീയ നേതൃത്വം ഇടപെട്ട് ആണ്. ജയത്തിൽ കുറഞ്ഞതൊന്നും ദേശീയ നേതൃത്വം പ്രതീക്ഷിക്കുന്നില്ല. തോറ്റാൽ ശോഭാസുരേന്ദ്രനെതിരെ അച്ചടക്കത്തിന് വാൾ ഉയരും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker