
ന്യൂഡല്‍ഹി: കേരളത്തിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടക്കും. മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുളള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. വയലാര്‍ രവി, അബ്ദുല്‍ വഹാബ്, കെ.കെ.രാഗേഷ് എന്നിവരുടെ കാലാവധി അടുത്തമാസം തീരുന്നതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് . അന്നു വൈകിട്ട് അഞ്ചിന് തന്നെ വോട്ടെണ്ണലും നടക്കും.