KeralaNEWS

നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്ന് തവണ മത്സരിച്ചവർക്ക് വീണ്ടും അവസരം നൽകേണ്ടതില്ലെന്ന് സിപിഐ

മന്ത്രിമാരിൽ ഇ.ചന്ദ്രശേഖരൻ മാത്രമാണ് മത്സരംഗത്ത് ഉണ്ടാവുക

നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്ന് തവണ മത്സരിച്ചവർക്ക് വീണ്ടും അവസരം നൽകേണ്ടതില്ലെന്ന കർശന നിലപാടുമായി സിപിഐ. ഈ മാനദണ്ഡമനുസരിച്ച് ജില്ലാ നേതൃത്വങ്ങൾ പട്ടിക തയാറാക്കിയപ്പോൾ മന്ത്രിമാരിൽ ഇ.ചന്ദ്രശേഖരൻ മാത്രമാണ് മത്സരംഗത്ത് ഉണ്ടാവുക. പുതുമുഖങ്ങൾക്കും യുവാക്കൾക്കും അവസരം നൽകുന്നതാകും സിപിഐയുടെ പട്ടിക .

സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ സിപിഐയുടെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ചേരും. രാവിലെ പത്തിനാണ് സംസ്ഥാന നിർവാഹക സമിതി ചേരും.ഉച്ചയ്ക്ക് 12ന് ചേരുന്ന കൗൺസിൽ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകുംഎന്നാണ് കരുതുന്നത്.

ജില്ലാ എക്സിക്യൂട്ടീവുകൾ നൽകിയ പട്ടികയാണ് സംസ്ഥാന സമിതികൾ പരിഗണിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 27 സീറ്റുകളിലാണ് സിപിഐ സ്ഥാനാർത്ഥികൾ മൽസരിച്ചത്. ഇത്തവണ 25 സീറ്റുകളിൽ ആണ് സിപിഐ മത്സരിക്കുക.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker