LIFEOpinion

കേരളം ഭരിച്ച ഒരു കമ്മ്യൂണിസ്റ്റുകാരനും കിട്ടാത്ത അംഗീകാരം പിണറായി വിജയൻ കേരളത്തിലെ ന്യൂനപക്ഷങ്ങളിൽ നിന്നും നേടിയെടുത്തു

മാത്യു സാമൂവൽ

കേരളം ഭരിച്ച ഒരു കമ്മ്യൂണിസ്റ്റുകാരനും കിട്ടാത്ത അംഗീകാരം പിണറായി വിജയൻ കേരളത്തിലെ ന്യൂനപക്ഷങ്ങളിൽ നിന്നും നേടിയെടുത്തു എന്നത് യാഥാർത്ഥ്യമാണ്….! ക്രൈസ്തവരുടെ ഇടയിലും മുസ്ലിം കമ്മ്യൂണിറ്റിയിലും പിണറായി സമ്മതൻ ആണ്…! ഒരു കടുത്ത കോൺഗ്രസുകാരനായ ഒരു പള്ളി വികാരി എന്നോട് പറഞ്ഞ ഒരു വാക്ക്… പിണറായി വിജയനെ മദ്ബഹയിൽ കയറ്റുവാൻ എനിക്ക് മടിയില്ല.. വേണമെങ്കിൽ കുർബാന മദ്ധ്യേ ഒരു പ്രസംഗം നടത്താൻ ഞാൻ വേണമെങ്കിൽ പറയും… എന്നിട്ട് അയാൾ ഒരു നീട്ടിയുള്ള ചിരി… എടാ മാത്യു അയാൾ കുഴപ്പക്കാരനല്ല ഉമ്മൻചാണ്ടിയേകാളും രമേശിലും ഭേദമാണ്… ചെങ്ങന്നൂർ പുരാതനമായ ഒരു ഓർത്തഡോക്സ് പള്ളിയിലെ വികാരികൂടിയാണ് ഈ അച്ഛൻ…! എന്റെ സീനിയർ ആയിട്ട് കോളേജിൽ പഠിച്ചതാണ് അന്ന് കടുത്ത കെഎസ്‌യു കാരനായിരുന്നു ഈ അച്ഛൻ.

60 വയസുകാരനായ ആലുവയിൽ താമസിക്കുന്ന ഒരു പുരാണ മുസ്ലിം കുടുംബം കാരണവർ കടുത്ത കോൺഗ്രസ് വിശ്വാസിയാണ്…! അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് ഞാനും എന്റെ ഭാര്യയും കോൺഗ്രസ് വിശ്വാസികളാണ് അവസാനം വരെ അങ്ങനെ തുടരും… പക്ഷേ നാലുമക്കളിൽ രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും അവർക്കു കോൺഗ്രസിനോട് വിരോധമില്ല പക്ഷേ അവർക്ക് പിണറായിയെ ഇഷ്ടം ആണ്..! പക്ഷെ അവർ കമ്മ്യൂണിസ്റ്റുകാരല്ല..!

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker