Social MediaTRENDING

ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്

തല വെട്ടിയോടിച്ച് അശ്ലീല ചിത്രം

ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്. ഫഹദ് ഓമശ്ശേരി എന്ന അക്കൗണ്ടിൽ നിന്നാണ് അശ്ലീലചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു അർദ്ധനഗ്ന ഫോട്ടോയിൽ ശൈലജ ടീച്ചറുടെ ചിത്രം വെട്ടിയൊട്ടിച്ചാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതിനു താഴെ വരുന്ന കമന്റുകളും വളരെ മോശം ഭാഷ ഉപയോഗിച്ചുള്ളതാണ്. “ചെങ്കൊടിയുടെ പോരാളികൾ” എന്ന ഗ്രൂപ്പിലാണ് ഈ ചിത്രം വന്നത്. പിണറായി വിജയന്റെ ചിത്രം ആണ് ഈ ഗ്രൂപ്പിന്റെ കവർ ഫോട്ടോ. എന്നാൽ ഗ്രൂപ്പിൽ ആകെ ഇടതുപക്ഷത്തെയും പ്രത്യേകിച്ച് സിപിഐഎമ്മിനെയും മോശമായി പ്രതിപാദിക്കുന്ന ആരോപണങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

10,000 പേരാണ് ഈ ഗ്രൂപ്പിൽ അംഗമായുള്ളത്. “ചെങ്കൊടിയുടെ കീഴിൽ സൈബർ ലോകത്ത് പാർട്ടിക്ക് വേണ്ടി പൊരുതുന്നവരുടെ കൂട്ടായ്മ “എന്നാണ് ഗ്രൂപ്പിനെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. എന്നാൽ ഈ ഗ്രൂപ്പിന് സിപിഐഎമ്മുമായി യാതൊരു ബന്ധവും ഇല്ല എന്നത് തീർച്ച. കാരണം സിപിഐഎമ്മിനേയും പാർട്ടി നേതാക്കളെയും മോശമായി ചിത്രീകരിക്കുന്ന പോസ്റ്റുകൾ ആണ് ഗ്രൂപ്പിൽ ഉള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button