Lead NewsNEWS

സത്രീകളുടെ ശൗചാലയത്തില്‍ ഒളിക്യാമറ; സ്ഥാപനയുടമ അറസ്റ്റില്‍

ത്രീകളുടെ ശൗചാലയത്തില്‍ ഒളിക്യാമറ വെച്ച സ്ഥാപനയുടമ അറസ്റ്റില്‍. നാഗര്‍കോവില്‍ പളളിവിലായ് സ്വദേശിയും ഇസഡ് ത്രീ ഇന്‍ഫോടെക് എന്ന വെബ് ഡിസൈനിങ് സ്ഥാന ഉടമയുമായ എസ്. സഞ്ചുവാണ് അറസ്റ്റിലായത്. ഇയാളുടെ ഓഫീസിലെ ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഒന്നരമാസം മുമ്പാണ് ഇയാള്‍ നാഗര്‍കോവില്‍ ചെട്ടിക്കുളത്ത് ഒരു സ്ഥാപനം ആരംഭിച്ചത്. എംബിഎ, എഞ്ചിനിയറിംഗ് ബിരുദദാരികളായ യുവതികളായിരുന്നു സ്ഥാപനത്തിലെ ജീവനക്കാര്‍. കഴിഞ്ഞ ദിവസം ഒരു ജീവനക്കാരിയാണ് ശൗചാലയത്തിലെ ഭിത്തിയുടെ വിടവിനുളളില്‍ ഒരു കവര്‍ കണ്ടത്. തുടര്‍ന്ന് യുവതി കവര്‍ എടുത്ത് പരിശോധിച്ചപ്പോള്‍ ക്യാമറ കണ്ടെത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ക്യാമറയും പ്രതിയുടെ ലാപ്‌ടോപ്പും മൊബൈല്‍ഫോണും പോലീസ് പിടിച്ചെടുത്തു. വിശദമായ പരിശോധനയ്ക്കായി ഇവ സൈബര്‍ ക്രൈം സെല്ലിലേക്ക് അയച്ചു. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Back to top button
error: