മാലിദ്വീപിന് നന്ദി പറഞ്ഞ് നടൻ പൃഥ്വിരാജ്

ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ഒഴിഞ്ഞാൽ നടൻ പൃഥ്വിരാജ് കുടുംബത്തോടൊപ്പമാണ് അധികസമയവും ചിലവിടാറ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പൃഥ്വിരാജും കുടുംബവും സഞ്ചരിച്ചു കഴിഞ്ഞു. എന്നാൽ ഈ തവണത്തെ താരത്തിന്റെ യാത്ര ഏറെ പ്രത്യേകതകൾ ഉള്ളതാണ്.

 

പൃഥ്വിരാജിനു ഭാര്യ സുപ്രീയയ്ക്കും ഒപ്പം മകൾ അല്ലിയും ഇത്തവണത്തെ യാത്രയിൽ കൂടെയുണ്ടായിരുന്നു. അല്ലിയെ സന്തോഷിപ്പിച്ചവർക്ക് നന്ദി പ്രകടിപ്പിച്ചു കൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

”ലോകമെമ്പാടുമുള്ള മികച്ച ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും, എന്നാൽ മുറിയുടെ വലിപ്പമോ റസ്റ്റോറന്റുകളുടെ എണ്ണമോ ഒന്നുമല്ല കാര്യം, മടങ്ങിപ്പോകുമ്പോൾ വീണ്ടും ഇവിടേക്ക് തിരിച്ചുവരണം എന്ന് തോന്നിപ്പിക്കുന്നതാണ് കാര്യം” പൃഥ്വിരാജ് കുറിക്കുന്നു. ഭാര്യ സുപ്രിയയെ ചേർത്ത് പിടിച്ച് താരം എടുത്ത ചിത്രത്തിനാണ് അടിക്കുറിപ്പ് എഴുതിയത്. ഈ തവണത്തെ താരത്തിന്റെയും കുടുംബത്തിന്റെയും യാത്ര മാലിദ്വീപിലേക്കായിരുന്നു.

ഡബ്ല്യു മാല്‍ദീവ്സ് റിസോര്‍ട്ടിലായിരുന്നു താരത്തിന്റെയും കുടുംബത്തിന്റെയും താമസം. മകള്‍ അല്ലി റിസോര്‍ട്ട് പരിസരത്ത് ഹെലികോപ്റ്ററിൽ യാത്ര ചെയ്യുന്ന വീഡിയോയും താരം പങ്കുവെച്ചിരുന്നു. മകളെ ഏറ്റവും സന്തോഷവതിയായി പരിപാലിച്ചതിനാണ് താരം മാലിദ്വീപിനോട് നന്ദി പറയുന്നത്.

സെലിബ്രിറ്റികളുടെ ഇഷ്ടപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ് മാലിദ്വീപ്. ഇതിനോടകംതന്നെ സാമന്ത അക്കിനേനി, രാഹുൽ പ്രീത് സിംഗ്, വരുൺ ധവാൻ, കാജല്‍ അഗര്‍വാള്‍, തുടങ്ങിയ പ്രമുഖർ അവധിക്കാലം ആഘോഷിക്കാൻ എത്തിയത് മാലിദ്വീപിൽ ആണ്. സഞ്ചാരികളും ടൂറിസ്റ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും കൃത്യമായി കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നതിനാല്‍ മാലിദ്വീപിൽ കോവിഡ് പ്രതിസന്ധിയില്ല എന്നു പറയാം. അതോടൊപ്പം മാലിദീപിലേക്ക് സഞ്ചാരത്തിന് മറ്റ് യാത്ര പ്രശ്നങ്ങളോ നിയമതടസങ്ങളോ ഇല്ലെന്നുള്ളതും സഞ്ചാരികളെ മാലിദ്വീപിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version