ആലിയ ഭട്ടുമായുള്ള വിവാഹം സ്ഥിരീകരിച്ച് രൺബീർ കപൂർ

ആലിയ- രൺബീർ ബന്ധം വർഷങ്ങളായി ബോളിവുഡിലെ അഭ്യൂഹം ആണ്. ഒടുവിലിതാ ആലിയയെ വിവാഹം കഴിക്കാൻ പോവുകയാണെന്ന്‌ രൺബീർ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് കാലം അല്ലായിരുന്നെങ്കിൽ ഇതിനകം തന്നെ വിവാഹം നടക്കുമായിരുന്നുവെന്ന് രൺബീർ പറഞ്ഞു.ഫിലിം ജേണലിസ്റ്റ് രാജീവ് മസന്ദുമായുള്ള അഭിമുഖത്തിലാണ് രൺബീർ ഇക്കാര്യം തുറന്നു പറഞ്ഞത്.

ലോക് ഡൗൺ കാലത്ത് കുറച്ചുദിവസം രൺബീർ ആലിയയുമൊത്ത് ആയിരുന്നു താമസം. ഏതെങ്കിലും ഓൺലൈൻ ക്ലാസിനു ചേർന്നിട്ടുണ്ടോ എന്ന് ചോദ്യത്തിന്, “എന്റെ പ്രിയ സഖി ആലിയ ഇക്കാര്യങ്ങളിൽ എന്നെക്കാൾ മിടുക്കിയാണ്. ഗിറ്റാർ തൊട്ട് തിരക്കഥ വരെ ഓൺലൈനിൽ പഠിക്കുകയാണ്. ഞാൻ ഇത്തരം ക്ലാസുകളിൽ ഒന്നും അറ്റൻഡ് ചെയ്യുന്നില്ല. കുടുംബത്തോടൊപ്പം ചെലവഴിക്കുക,സിനിമ കാണുക എന്നത് മാത്രമാണ് എന്റെ ഹോബി.”

അയൻ മുഖർജിയുടെ ബ്രഹ്മാസ്ത്ര എന്ന സിനിമയിലാണ് രൺബീർ- ആലിയ ജോഡി ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അമിതാഭ് ബച്ചൻ, നാഗാർജുന,ഡിംപിൾ കപാഡിയ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Exit mobile version