NEWS

ജാഗ്രത, ബ്രിട്ടനിൽനിന്നെത്തിയ 22 പേർക്ക് കൊവിഡ് പോസിറ്റീവ്

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ ബ്രിട്ടണിൽനിന്നെത്തിയ യാത്രക്കാർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 22 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. വകഭേദം വന്ന വൈറസ് ആണോ ഇവരെ ബാധിച്ചത് എന്ന് കണ്ടെത്താൻ വേണ്ടി വിശദമായ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ് സാമ്പിളുകൾ.

ബ്രിട്ടനിൽനിന്ന് ഡൽഹിയിലെത്തിയ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അമൃതസറിൽ എത്തിയ എട്ടു പേരും കൊൽക്കത്തയിൽ എത്തിയ രണ്ടു പേരും ചെന്നൈയിൽ എത്തിയ ഒരാളുമാണ് കോവിഡ് സ്ഥിരീകരിച്ച് മറ്റുള്ളവർ.

ബ്രിട്ടനിൽ നിന്നും തിരിച്ചുമുള്ള വിമാനങ്ങൾക്ക് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ബ്രിട്ടനിൽ നിന്നെത്തിയ എല്ലാ യാത്രക്കാർക്കും ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. ഫലം അറിയുന്നതുവരെ യാത്രക്കാർ വിമാനത്താവളത്തിൽ തങ്ങണം.

ദക്ഷിണാഫ്രിക്കയിൽ കൂടുതൽ മാരകമായ മറ്റൊരു വകഭേദത്തെ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ സാന്നിധ്യവും ബ്രിട്ടനിൽ തിരിച്ചറിഞ്ഞു.

Back to top button
error: