സംഘടന സംവിധാനം അടിമുടി പൊളിച്ച് എഴുതണം: കെ.സുധാകരൻ

കോൺഗ്രസിൻ്റെ സംഘടനാ മെക്കാനിസം മോശമാണ്. ജനാധിപത്യം പുനസ്ഥാപിക്കണം. താൻ കെ പി സി സി പ്രസിഡന്റ് ആയിരുന്നെങ്കിൽ ഈ നിലയിൽ മാറ്റം ഉണ്ടാവും. പ്രവർത്തകർക്ക് മേൽ ആജ്ഞാശക്തിയുള്ള നേതാക്കൾ വേണം. ജനങ്ങളിൽ സ്വാധീനമുള്ള നേതാക്കൾ മുൻനിരയിൽ വരണം.

സംഘടന ശക്തിപ്പെടാൻ സ്വന്തം സ്ഥാനം പോലും രാജിവെയ്ക്കാൻ തയ്യാറാണ്. അടുത്താഴ്ച ഡൽഹിയിൽ പോയി കേന്ദ്ര നേതൃത്വത്തെ വിവരങ്ങൾ ധരിപ്പിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.
വെൽഫെയർ സംഖ്യം മുന്നണിയിൽ ആഴത്തിൽ ചർച്ച ചെയ്തില്ല. അതുകൊണ്ട് വ്യത്യസ്ഥ പ്രതികരണം ഉണ്ടായി. ജോസ് കെ മാണിയെ തിരിച്ചെടുക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version