പി.കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത സിനിമ കലാസംവിധായകൻ പി കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

കലാസംവിധാനം, വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈനിങ് എന്നിങ്ങനെ  സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ 50-ൽപ്പരം ചിത്രങ്ങൾക്കുവേണ്ടി കലാസംവിധാനവും വസ്ത്രാലങ്കാരവും നിർവഹിച്ച കൃഷ്ണമൂർത്തിയുടെ നിര്യാണം ചലച്ചിത്ര മേഖലയ്ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version