ക്രിസ്മസിന് വൈറലായി പളളിലച്ചന്‍മാരുടെ ഡാന്‍സ്‌

ക്രിസ്മസ് അടുത്തിരിക്കെ സമൂഹമാധ്യമങ്ങളില്‍ കരോള്‍ ഗാനങ്ങള്‍ വൈറലാകുന്നത് പതിവാണ്. എന്നാല്‍ ഇപ്പോഴിതാ കരോള്‍ ഗാനത്തേക്കാളുപരി ഒരു സംഘം പളളിലച്ചന്‍മാരുടെ ഡാന്‍സാണ് വൈറലാകുന്നത്.

പൊന്നൊളി പുലരി ുല്‍ക്കൂട്ടില്‍ എന്ന ഗാനത്തിനൊപ്പമാണ് ഒരു സംഘം കാപ്പിപ്പൊടി അച്ചന്‍മാര്‍ ഡാന്‍സ് ചെയ്യുന്നത്. അച്ചന്മാരായാല്‍ ഇങ്ങനെ വേണമെന്നും ഈ വര്‍ഷം ഞാന്‍ കണ്ട ഏറ്റവും മനസിനു സന്തോഷം തരുന്ന വീഡിയോ ഇതാണെന്നും വീഡിയോ കണ്ടവര്‍ അഭിപ്രായപ്പെടുന്നു. വൈദികരുടെ ഡാന്‍സ് നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത.്

കൊച്ചിയിലെ സിഎടി വൈദികര്‍ ക്രിസ്മസിനോടനുബന്ധിച്ച് തയ്യാറാക്കിയ ആല്‍ബമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത് പൊന്നൊളി പുലരി പുല്‍ക്കൂട്ടില്‍ എന്നു തുടങ്ങുന്ന ഗാനം ജോമിറ്റ് ജോസും ഫാദര്‍ ഷിന്റോ ഇടശ്ശേരിയും ചേര്‍ന്നാണ് തയ്യാറാക്കിയിരിക്കുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version