കൈകാലുകൾ പരസ്പരം ബന്ധിക്കപ്പെട്ട നിലയിൽ മരിച്ച നായ,രതി വൈകൃതത്തിന്റെ ഇരയോ എന്ന് സംശയം

തിരുവനന്തപുരം ; മുൻകാലുകളും പിൻകാലുകളും പര്സപരം കമ്പി വയർ കൊണ്ടു കൂട്ടിക്കെട്ടിയതിനെ തുടർന്ന് അവശ നിലയിൽ കണ്ടെത്തിയ നായ മരിച്ച സംഭവം ദുരൂഹമെന്ന് പീപ്പിൾ ഫോർ അനിമൽസ് എന്ന സംഘടന ആരോപിച്ചു. ആറ്റിങ്ങൽ പൂവൻപാറയ്ക്ക് സമീപം പൂണ്ടക്കടവിൽ ആണ് നായ ക്രൂരമായി മരിക്കാൻ ഇടയാക്കിയ സംഭവം നടന്നത്. മുൻകാലുകളും, പിൻകാലുകളും കൂട്ടിക്കെട്ടിയ തരത്തിലുള്ള ചിത്രങ്ങളും സന്ദേശവും ഇന്നലെയാണ് പീപ്പിൾ ഫോർ അനിമൽസ് എന്ന സംഘടനയ്ക്ക് ലഭിച്ചത്. സംഭവം അറിഞ്ഞയുടൻ നായയെ രക്ഷ പെടുത്താൻ എത്തിയ റെസ്ക്യൂ ടീം കണ്ടത് അതി ദാരുണമായി കൊല്ലപ്പെട്ട നായയുടെ ശരീരമാണ്.

എഴുനേറ്റു നടക്കാൻ പോലും സാധിക്കാത്ത രീതിയിൽ ബന്ധിക്കപ്പെട്ട കൈകാലുകൾ അഴുകി പഴുത്തു മാംസം വേറിട്ടു എല്ലു പുറത്ത് വന്ന നിലയിലായിരുന്നു. അത് കൊണ്ട് തന്നെ നായ ഈ അവസ്ഥയിൽ കഴിയാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ആയിട്ടുണ്ടാകും എന്നും സംഘടന പറയുന്നു. നായയുടെ കൈകളിലെ വളരെ വിദഗ്‌ധമായി കെട്ടിയിരിക്കുന്ന കെട്ടുകളും ഗുഹ്യ ഭാഗത്തെ മുറിവുകളും കണ്ടു നായയ്ക്ക് പരിചയവും വിശ്വാസവുമുള്ള ആരോ ആയിരിക്കും ഈ ക്രൂരതതയ്ക്ക് പുറകിൽ എന്ന് ഊഹിക്കാം .ലൈംഗിക പീഡനമാണോ എന്നും അന്വേഷിച്ചു വരുന്നു. ഇതിനെ തുടർന്ന് പീപ്പിൾ ഫോർ അനിമൽസ് എന്ന സംഘടന നഗരൂർ പോലിസ് സ്റ്റേഷനിൽ പരാതി നൽകുകയും, പാലോട് CDIO യിൽ നായയെ പോസ്റ്റ്‌ മോർട്ടത്തിന് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. മൃഗങ്ങളോട് ചെയ്യുന്ന ക്രൂരതകൾ അവരിൽ മാത്രം ഒതുങ്ങി നിൽക്കാറില്ല എന്നും ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരെ കണ്ടെത്തേണ്ടത് സാമൂഹിക സുരക്ഷയുടെ,വിശേഷിച്ചും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിന് പ്രധാനം ആണെന്നും PFA സെക്രട്ടറി ലത ഇന്ദിര അഭിപ്രായപ്പെട്ടു. കുറ്റക്കാരെ കണ്ടെത്തി കർശന നിയമസടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version