നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചു.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇന്ന് പുനഃരാരംഭിക്കാനിരിക്കെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ രാജിവച്ചത്.
ഇതേ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി.
രാജിക്ക് പിന്നിലെ കാരണം പ്രോസിക്യൂട്ടർ വ്യക്തമാക്കിയിട്ടില്ല. രാജിക്കാര്യം ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചു.
വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും തെളിവുകള്‍ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ച്‌ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചതോടെ ആഴ്ചകളായി വിസ്താര നടപടികള്‍ മുടങ്ങിക്കിടക്കുകയായിരുന്നു. കോടതിമാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ആക്രമണത്തിനിരയായ നടിയും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി കഴി‍ഞ്ഞ ദിവസം തളളിയിരുന്നു. വിചാരണ കോടതി മാറ്റാന്‍ മതിയായ കാരണങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുളള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version