NEWS
നിലമ്പൂരിലെ കൂട്ടമരണത്തിനു പിന്നാലെ കുടുംബ നാഥനും ജീവനൊടുക്കി
നിലമ്പൂരിൽ യുവതിയെയും മൂന്നു മക്കളെയെയും മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ ഗൃഹനാഥനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .രഹ്നയുടെ ഭർത്താവ് വിനീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .
വിനീഷിന്റെ ഭാര്യ രഹ്ന ,മക്കളായ ആദിത്യൻ ,അർജുൻ ,അനന്തു എന്നിവരെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .രഹ്ന തൂങ്ങി മരിച്ച നിലയിലും കുട്ടികൾ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലും ആയിരുന്നു .
രഹ്നയുടെയും കുഞ്ഞുങ്ങളുടെയും മരണത്തിൽ വിനീഷിനെതിരെ ആരോപണവുമായി രഹ്നയുടെ പിതാവ് രംഗത്ത് എത്തിയിരുന്നു .വിനീഷിനു വേറെ ബന്ധമുണ്ടെന്നും കുടുംബത്തിൽ പ്രശ്നമായിരുന്നുവെന്നുമാണ് പിതാവ് രാജൻ കുട്ടിയുടെ ആരോപണം .ഭാര്യയും കുട്ടികളും മരിച്ച വിവരം കുടുംബത്തെ അറിയിച്ചത് വിനീഷ് ആയിരുന്നു .