ജയിലില്‍ തുടരും; നടി സഞ്ജന ഗല്‍റാണിയുടെയും രാഗിണി ദ്വിവേദിയുടെയും ജാമ്യാപേക്ഷ തളളി

ബെംഗളൂരു ലഹരിമരുന്ന് കേസില്‍ പ്രിതികളായ നടി സഞ്ജന ഗല്‍റാണി, രാഗിണി ദ്വിവേദി എന്നിവരുടെ ജാമ്യാപേക്ഷ തളളി കര്‍ണാടക ഹൈക്കോടതി. ഇവര്‍ വീണ്ടും ജയിലില്‍ തുടരും. ഇതോടൊപ്പം കേസില്‍ പ്രതികളായ ശിവപ്രകാശ്, അഭിസ്വാമി, പ്രശാന്ത് രാജു ജി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തളളിയിട്ടുണ്ട്. അറസ്റ്റ് തടയുന്നതിനായാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

കഴിഞ്ഞ ദിവസം പ്രതികളുടെ വാദം കേട്ട ശേഷം ഇന്ന് വിധി പറയാന്‍ കേസ് മാറ്റിവെയ്ക്കുകയായിരുന്നു. ജസ്റ്റിസ് ശ്രീനിവാസ് ഹരീഷ് കുമാറാണ് വിധി പറഞ്ഞത്. ഒറ്റവരിയിലുള്ള വിധിയിലാണ് എല്ലാ ജാമ്യാപേക്ഷയും തള്ളിയതായി പറഞ്ഞിരിക്കുന്നത്.

പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, പബുകള്‍, ഡാന്‍സ് ബാറുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രതികള്‍ മയക്കുമരുന്ന് പാര്‍ട്ടികള്‍ സംഘടിപ്പിച്ചതായും പ്രോസിക്യൂഷന്‍ വാദിച്ചു.

Exit mobile version