NEWS

നൂല് കെട്ട് ദിനത്തില്‍ അച്ഛന്റെ ക്രൂരത; കുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊന്നു, അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച് ഒരു ക്രൂരകൃത്യം. 40 ദിവസം പ്രായമായ പെണ്‍ക്കുഞ്ഞിനെ അച്ഛന്‍ ആറ്റിലെറിഞ്ഞ് കൊന്നു. സംഭവത്തില്‍ പിതാവ് പാച്ചല്ലൂര്‍ സ്വദേശി ഉണ്ണികൃഷ്ണനെ അറസ്റ്റു ചെയ്തു.

കുഞ്ഞിനെ നൂലുകെട്ട് ദിനത്തിലായിരുന്നു അച്ഛന്‍ ഈ ക്രൂരത. ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

നെടുമങ്ങാട്ടെ അമ്മയുടെ വീട്ടില്‍ നിന്ന് കുഞ്ഞിനെ തിരുവല്ലത്തേക്ക് കൊണ്ടുവന്നാണ് ഉണ്ണിക്കൃഷ്ണന്‍ ക്രൂരകൃത്യം നടത്തിയത്. നൂലുകെട്ടിന് ശേഷം ബന്ധുക്കളെ കാണിക്കാനാണെന്ന് പറഞ്ഞാണ് പിതാവ് കുഞ്ഞിനെ മാത്രം കൊണ്ടുവന്നത്. കുഞ്ഞിനെ കാണാതായതോടെ അമ്മയും അമ്മൂമ്മയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിയുന്നത്.

അസ്വഭാവികമായ മട്ടില്‍ പു‍ഴയില്‍ നിന്ന് കയറിവരുന്ന ഉണ്ണികൃഷ്ണനെ ഒരാൾ കണ്ടു. പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇയാള്‍ നല്‍കിയ വിവരമാണ് പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. ഗര്‍ഭിണിയായിരുന്ന ഘട്ടത്തില്‍ ഗര്‍ഭം അലസിപ്പിക്കമെന്ന് ഉണ്ണികൃഷ്ണന്‍ നിരന്തരം ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവതി വ‍ഴങ്ങിയിരുന്നില്ല. ഇതിന്‍റെ പ്രതികാരമെന്നോണമാവാം കൊലപാതകമെന്നാണ് പോലീസ് കരുതുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.

Back to top button
error: