LIFENEWS

ഉമ്മൻ ചാണ്ടിക്കൊപ്പമുള്ള പ്രൊഫൈൽ ഫോട്ടോയുമായി രമേശ് ചെന്നിത്തല ,ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കേരള നിയമസഭയിലെ അംഗമായി 50 വർഷം തികച്ചിരിക്കുകയാണ് മുൻമുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി .ഉമ്മൻചാണ്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചു വരവാണ് ഇതുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ എന്ന് വിലയിരുത്തുന്ന രാഷ്ട്രീയ നിരീക്ഷകരും ഉണ്ട് .

ഉമ്മൻ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുമ്പോൾ എന്തായിരിക്കും സ്ഥാനം എന്നാണ് കൗതുകകരമായ കാര്യം .പുതുപ്പള്ളിയിൽ നിന്ന് മത്സരിക്കും എന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കിക്കഴിഞ്ഞു .ഒപ്പം മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും എന്ന് പറഞ്ഞ് ഉമ്മൻ‌ചാണ്ടി വെടി പൊട്ടിക്കുകയും ചെയ്തു .

ഒരർത്ഥത്തിൽ ഇത് രമേശ് ചെന്നിത്തലയ്ക്കുള്ള വെല്ലുവിളി ആണെന്ന് കരുതുന്നവർ ധാരാളമാണ് .ഇതിനെ എങ്ങിനെ രമേശ് ചെന്നിത്തല നേരിടും എന്ന് ഏവരും ഉറ്റുനോക്കുകയാണ് .ഈ പശ്ചാത്തലത്തിൽ ആണ് രമേശ് ചെന്നിത്തലയുടെ പ്രൊഫൈൽ ഫോട്ടോയിലെ മാറ്റം ശ്രദ്ദേയമാകുന്നത് ,

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പ്രൊഫൈൽ ഫോട്ടോയിൽ നിറഞ്ഞു നിൽക്കുന്നത് ഉമ്മൻചാണ്ടിയാണ് .ഉമ്മൻചാണ്ടിയോട് ഒപ്പം രമേശ് ചെന്നിത്തല നിൽക്കുന്ന ഒരു പഴയ ഫോട്ടോ ആണ് രമേശ് ചെന്നിത്തല പ്രൊഫൈൽ ചിത്രം ആക്കിയിരിക്കുന്നത് .ഉമ്മൻചാണ്ടിക്ക് ആശംസ അറിയിച്ചുകൊണ്ടുള്ള ബാനർ ആണ് രമേശ് ചെന്നിത്തലയുടെ എഫ് ബി കവർ ഫോട്ടോ .

ചിത്രത്തിന് താഴെ നിരവധി രസകരമായ കമന്റുകൾ വന്നിട്ടുണ്ട് .ചിലർ ഇരുനേതാക്കളെയും അഭിനന്ദിച്ച് രംഗത്ത് വന്നു .സുഖിപ്പിക്കാൻ ആണോ നീക്കം എന്ന് ചിലർ ചൊറിഞ്ഞു .ഉമ്മൻചാണ്ടിക്കൊപ്പം എത്താൻ ചെന്നിത്തല ഇനിയും കടമ്പകൾ കടക്കണമെന്നു ചിലർ കുറിച്ചു .

ഉമ്മൻചാണ്ടിയുമായി ഊഷ്മളമായ ബന്ധം ആണെന്ന് രമേശ് ചെന്നിത്തല പറയുന്നു .ഭരണാധികാരി എന്ന നിലയ്ക്കുള്ള പ്രവർത്തനങ്ങളെയും രമേശ് ചെന്നിത്തല അഭിനന്ദിച്ചിരുന്നു .ഉമ്മന്‍ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ പ്രത്യേക ലോഗോ പ്രകാശനം ചെയ്തതും ചെന്നിത്തലയായിരുന്നു.

ഏതായാലും വരാനുള്ള തെരഞ്ഞെടുപ്പുകളിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ച് യു ഡി എഫിനെ നയിക്കും എന്നുറപ്പാണ് .എന്നാൽ തെരഞ്ഞെടുപ്പിന് ശേഷമുള്ള ചിത്രം ഇപ്പോൾ അവ്യക്തമാണ് .

Back to top button
error: